ലോ​ക​ത്തെ കീ​ഴ​ട​ക്കാ​ന്‍ അ​ടു​ത്ത ‘ഡി​സീ​സ് എ​ക്‌​സ്’ എ​ത്തു​ന്നു ! ഇ​തി​നു മു​മ്പി​ല്‍ കോ​വി​ഡ് നി​സ്സാ​ര​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന…

ലോ​ക​ത്ത് കോ​വി​ഡ് ഭീ​തി ഒ​ഴി​യു​മ്പോ​ള്‍ അ​തി​നേ​ക്കാ​ള്‍ വ​ലി​യ മ​ഹാ​മാ​രി​യെ നേ​രി​ടാ​ന്‍ ത​യ്യാ​റാ​യി​രി​ക്ക​ണ​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​ടു​ത്തി​ടെ മു​ന്ന​റി​പ്പ് ന​ല്‍​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ അ​ടു​ത്ത മ​ഹാ​മാ​രി​ക്കു കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന രോ​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പു​റ​ത്തു​വി​ട്ടു. എ​ബോ​ള, സാ​ര്‍​സ്, സി​ക, തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ള്‍​ക്കും പു​റ​മേ പ​ട്ടി​ക​യി​ലു​ള്ള ‘ ഡി​സീ​സ് എ​ക്സ്’ എ​ന്ന അ​ജ്ഞാ​ത രോ​ഗ​മാ​ണ് ആ​ശ​ങ്ക ഉ​ണ​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. ഡി​സീ​സ് എ​ക്സി​ലെ ‘ എ​ക്സ്’ എ​ന്ന ഘ​ട​കം വി​ശേ​ഷി​പ്പി​ക്കാ​ന്‍ കാ​ര​ണം രോ​ഗ​ത്തി​ന്റെ കാ​ര​ണം തി​രി​ച്ച​റി​യാ​ത്ത​തി​നാ​ലാ​ണ്. 2018 ലാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഈ ​പ​ദം ഉ​പ​യോ​ഗി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. ഒ​രു വ​ര്‍​ഷ​ത്തി​നു ശേ​ഷം കോ​വി​ഡ് വ്യാ​പി​ക്കാ​ന്‍ തു​ട​ങ്ങി. അ​ടു​ത്ത ഡി​സീ​സ് എ​ക്സ് എ​ബോ​ള, കോ​വി​ഡ് എ​ന്നി​വ​പോ​ലെ ‘സു​നോ​ട്ടി​ക്’ ആ​യി​രി​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. ഇ​ത് മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രു​ന്ന രോ​ഗ​മാ​ണ്. വൈ​റ​സ്, ബാ​ക്ടീ​രി​യ, ഫം​ഗ​സ് എ​ന്നി​വ​യി​ലൂ​ടെ ഡി​സീ​സ് എ​ക്സ് ബാ​ധി​ച്ചേ​ക്കാ​മെ​ന്നും രോ​ഗ​കാ​രി മ​നു​ഷ്യ​നാ​കാ​മെ​ന്നു​മാ​ണ് ക​ണ്ടെ​ത്ത​ല്‍.

Read More

വ​രാ​ന്‍ പോ​കു​ന്ന​ത് കോ​വി​ഡി​നേ​ക്കാ​ള്‍ വ​ലി​യ മ​ഹാ​മാ​രി ! മു​ന്ന​റി​യു​പ്പു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന…

ക​ഴി​ഞ്ഞ നാ​ല​ഞ്ചു വ​ര്‍​ഷ​മാ​യി ലോ​ക​ക്ര​മം ത​ന്നെ മാ​റ്റി​മ​റി​ച്ച കോ​വി​ഡ് മ​ഹാ​മാ​രി ഏ​റെ​ക്കു​റെ അ​വ​സാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.ആ​ഗോ​ള ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ എ​ന്ന നി​ല​യി​യി​ലു​ള്ള കോ​വി​ഡ് ഭീ​ഷ​ണി​യ്ക്ക് അ​വ​സാ​ന​മാ​യെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ്ര​ഖ്യാ​പ​ന​വു​മെ​ത്തി. എ​ന്നാ​ലി​പ്പോ​ള്‍ കോ​വി​ഡ്-19​നേ​ക്കാ​ള്‍ മാ​ര​ക​മാ​യ മ​ഹാ​മാ​രി​യെ നേ​രി​ടാ​ന്‍ ലോ​കം ത​യാ​റാ​യി​രി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ലോ​ക​മെ​മ്പാ​ടും കോ​വി​ഡ് കേ​സു​ക​ള്‍ കു​റ​ഞ്ഞു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡ​ബ്ല്യു​എ​ച്ച്ഒ മേ​ധാ​വി ടെ​ഡ്രോ​സ് അ​ഡാ​നം പു​തി​യ മ​ഹാ​മാ​രി​യെ​ക്കു​റി​ച്ചു​ള്ള മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ആ​ഗോ​ള ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ എ​ന്ന നി​ല​യി​ല്‍ കോ​വി​ഡ് അ​വ​സാ​നി​ക്കു​ന്നു​വെ​ന്ന​ത് ആ​ഗോ​ള ആ​രോ​ഗ്യ ഭീ​ഷ​ണി​യെ​ന്ന നി​ല​യി​ലു​ള്ള കോ​വി​ഡി​ന്റെ അ​വ​സാ​ന​മാ​യി കാ​ണ​രു​തെ​ന്ന് ടെ​ഡ്രോ​സ് അ​ഡാ​നം പ​റ​ഞ്ഞു. കോ​വി​ഡി​ന്റെ പു​തി​യ വ​ക​ഭേ​ദം മൂ​ലം പു​തി​യ കേ​സു​ക​ളും മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു​ണ്ട്. അ​തി​നു പു​റ​മേ കൂ​ടു​ത​ല്‍ മാ​ര​ക​മാ​യേ​ക്കാ​വു​ന്ന പു​തി​യ വൈ​റ​സി​ന്റെ ഭീ​ഷ​ണി ഉ​യ​ര്‍​ന്നു​വ​രാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. 76-ാം ലോ​ക ആ​രോ​ഗ്യ അ​സം​ബ്ലി​യി​ല്‍ അ​വ​ത​രി​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ലാ​ണ് ടെ​ഡ്രോ​സ് അ​ഡാ​നം ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.…

Read More

ലോകത്ത് കോ​വി​ഡ് വ്യാ​പി​ക്കു​ന്നു; വി​മാ​ന​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്; ഉന്നതതലയോഗം വിളിച്ച് ആരോഗ്യമന്ത്രി

ന്യൂ​ഡ​ല്‍​ഹി: ലോ​ക​ത്ത് കോ​വി​ഡ് വ്യാ​പ​നം കൂ​ടി​യ​തോ​ടെ വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തു​ന്ന വി​മാ​ന​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്. രോ​ഗ​വ്യാ​പ​നം കൂ​ടി​യ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് ആ​ളു​ക​ളെ​ത്തു​ന്ന​ത് നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​നീ​ഷ് തി​വാ​രി ആ​വ​ശ്യ​പ്പെ​ട്ടു അ​തേ​സ​മ​യം അ​മേ​രി​ക്ക, ജ​പ്പാ​ന്‍, ചൈ​ന, ബ്ര​സീ​ല്‍ അ​ട​ക്ക​മു​ള്ള പ​ല രാ​ജ്യ​ങ്ങ​ളി​ലും കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ന്‍​സൂ​ഖ് മാ​ണ്ഡ​വ്യ ഇ​ന്ന് ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു. രാ​വി​ലെ 11ന് ​ഡ​ല്‍​ഹി​യി​ലാ​ണ് യോ​ഗം. കോ​വി​ഡ് പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ളു​ടെ നി​ല​വി​ലെ സ്ഥി​തി, വാ​ക്‌​സി​നേ​ഷ​ന്‍ പു​രോ​ഗ​തി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​യാ​കും. ആ​രോ​ഗ്യ സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍, നീ​തി ആ​യോ​ഗ് അം​ഗം, കോ​വി​ഡ് സ​മി​തി അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

Read More

കോവിഡ് വരുമെന്ന് പറഞ്ഞു…വന്നില്ലേ ! ഇനി വരാന്‍ പോകുന്നത് മൂന്നാം ലോകമഹായുദ്ധം; തന്നെ വട്ടനെന്നു വിളിക്കുന്നത് ഇഷ്ടപ്പെടുന്നില്ല…

അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ടു പോയെന്ന അവകാശവാദവുമായി നിരവധി ആളുകളാണ് വിവിധകാലങ്ങളില്‍ രംഗത്തെത്തിയിട്ടുള്ളത്. തന്നെ 50 വര്‍ഷം മുമ്പ് അന്യഗ്രഹജീവികള്‍ തട്ടിക്കൊണ്ടു പോയെന്നും കോവിഡ്19 മഹാമാരിയെക്കുറിച്ച് അവര്‍ അന്നേ തന്നോടു പറഞ്ഞിരുന്നുവെന്നും അവകാശപ്പെടുകയാണ് ഇവിടെ ഒരു മത്സ്യത്തൊഴിലാളി. കാല്‍വിന്‍ പാര്‍ക്കര്‍ എന്നാണ് ഈ അവകാശവാദമുയര്‍ത്തുന്നയാളുടെ പേര്. അയാള്‍ പറയുന്നത്, ഇതുവരെ താന്‍ ഈ കാര്യങ്ങളെല്ലാം തന്നില്‍ത്തന്നെ സൂക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ ആ അവകാശവാദങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഭയപ്പെടുന്നു. അതുകൊണ്ടാണ് അവയെല്ലാം വെളിപ്പെടുത്താന്‍ തീരുമാനിച്ചത് എന്നാണ്. തന്റെ കൗമാരപ്രായത്തില്‍ മിസിസിപ്പിയിലെ പാസ്‌കഗൗളയില്‍ ഒരു നദിയുടെ തീരത്താണ് യുഎഫ്ഒ വന്നിറങ്ങിയത് എന്നും ഈ 68 -കാരന്‍ പറയുന്നു. 19കാരനായ തന്നെയും തന്റെ സുഹൃത്തിനെയും വിചിത്രജീവികള്‍ പിടികൂടിയതായി കാല്‍വിന്‍ അവകാശപ്പെട്ടു. അവയ്ക്ക് കാരറ്റ് പോലുള്ള മൂക്കും ചെവിയും ലോബ്സ്റ്ററിന്റെ പോലുള്ള നഖങ്ങളും ഉണ്ടായിരുന്നു. 1973ല്‍ തട്ടിക്കൊണ്ടുപോയ സമയത്ത് മനുഷ്യരാശിയുടെ ഭൂതകാലത്തില്‍ നിന്നുള്ള ഭയാനകമായ സംഭവങ്ങള്‍ തനിക്ക്…

Read More

കോവിഡ് ആദ്യം ലോകത്തെ അറിയിച്ച യുവതി ചൈനയുടെ തടവറയില്‍ ! ആരോഗ്യനിലയില്‍ അതീവ ആശങ്ക…

ലോകത്തെ വിഴുങ്ങിയ കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് ഇപ്പോഴും ലോകത്തിന് കൃത്യമായ ധാരണയില്ല. എന്നിരുന്നാലും ഈ മഹാമാരിയുടെ ഉത്ഭവസ്ഥാനം ചൈനയാണെന്ന നിഗമനത്തിലാണ് ഒട്ടുമിക്ക വിദഗ്ധരും എത്തിയത്. ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ് വ്യാപനം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് പൗരാവകാശ പ്രവര്‍ത്തകയായ ഷാങ് ഷാന്‍ ആണ്. സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്ത ഇവര്‍ ഇപ്പോള്‍ ചൈനീസ് ഗവണ്‍മെന്റിന്റെ തടവറയിലാണ്. ചൈനീസ് സര്‍ക്കാരിന്റെ പീഡനത്തില്‍ മനംനൊന്ത് നിരാഹാരം അനുഷ്ഠിച്ചു അവശയായ ഷാങ് ഷാനിനെ സ്വതന്ത്രയാക്കണമെന്നു യുഎന്‍ ആവശ്യപ്പെട്ടു. ഷാങ് ഷാനിന്റെ ആരോഗ്യം ക്ഷയിച്ചെന്നും ക്രമാതീതമായി ശരീര ഭാരം കുറഞ്ഞ് അവര്‍ ഏതു നിമിഷവും മരിച്ചേക്കാമെന്നും കുടുംബവും വ്യക്തമാക്കുന്നു. മനുഷ്യത്വത്തിന്റെ പേരില്‍ 38 വയസ്സുള്ള ഷാനിനെ എത്രയും വേഗം നിരുപാധികമായി മോചിപ്പിക്കുക. അവരുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തരമായി ചെയ്യേണ്ട എല്ലാ കാര്യങ്ങളും എത്രയും വേഗം ഏര്‍പ്പെടുത്തണം. ‘കീഴടങ്ങാത്തഇച്ഛാശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും പ്രതീകമാണ് ഷാന്‍. അവരെ ലോകത്തിന് ആവശ്യമുണ്ട്. അവരുടെ…

Read More

വാക്‌സിന്‍ എടുത്തവരിലും ഡെല്‍റ്റ പടര്‍ന്നു പിടിക്കുന്നു ! വീട്ടിലെ മറ്റ് അംഗങ്ങളിലേക്കും പടരും; ഇതുവരെയുള്ള ധാരണകളെ പൊളിച്ചെഴുതി പുതിയ പഠനം…

കോവിഡിന്റെ ഡെല്‍റ്റ വകഭേദം വാക്‌സിന്‍ എടുത്തവരില്‍ നിന്ന് വീട്ടിലെ മറ്റ് അംഗങ്ങളിലേക്ക് എളുപ്പം പടരുമെന്ന് പുതിയ പഠനം. വാക്‌സിന്‍ എടുത്തവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരില്ലെന്ന ധാരണയാണ് ഇതുവരെ നിലനിന്നിരുന്നത്. എന്നാല്‍ പുതിയ പഠനം എല്ലാ പ്രതീക്ഷകളെയും അസ്ഥാനത്താക്കുന്നതാണ്. വാക്സിന്‍ എടുത്തവരിലും എങ്ങനെയാണ് ഡെല്‍റ്റ വേരിയന്റ് പടരുന്നതെന്ന് വിശദീകരിക്കുന്നതാണ് പഠനം. വാക്സിന്‍ എടുത്തവരില്‍ അണുബാധ വളരെപ്പെട്ടെന്ന് ഇല്ലാതാകുമെങ്കിലും വൈറല്‍ ലോഡ് വാക്സിന്‍ എടുക്കാത്തവര്‍ക്ക് സമാനമായി തുടരുമെന്നാണ് ഗവേഷകര്‍ പറയുന്നത്. രോഗം ബാധിച്ച ആളുകളില്‍ നിരന്തരം നടത്തിയ പഠനത്തിന്റെ ഫലമായാണ് വാക്സിന്‍ എടുത്തവരില്‍ നിന്ന് വീടുകളില്‍ ഉള്ളവരിലേക്ക് രോഗബാധ പകരുമെന്ന് കണ്ടെത്തിയതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. അനിക സിങ്കനായഗം പറഞ്ഞു. വാക്സിന്‍ എടുത്തവരിലേക്കും ഇത്തരത്തില്‍ വൈറസ് പകരുമെന്നാണ് കണ്ടെത്തല്‍.അതേസമയം വാക്സിനെടുത്തവര്‍ക്ക് വൈറസ് ബാധ ഉണ്ടാകാന്‍ സാധ്യത കുറവാണെന്നും പഠനത്തില്‍ പറയുന്നു. കോവിഡ് തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം…

Read More

ഹോം ​ഐ​സൊ​ലേ​ഷ​ന്‍ കരുതലോടെ; എസി മുറി വേണ്ട

അ​തി​വ്യാ​പ​ന ശേ​ഷി​യു​ള്ള ഡെ​ല്‍​റ്റ വ​ക​ഭേ​ദം ചു​റ്റു​പാ​ടും നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണം. ഹോം ​ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്ന​വ​രും അ​വ​രു​ടെ വീ​ട്ടു​കാ​രും അ​ല്‍​പം ശ്ര​ദ്ധി​ച്ചാ​ല്‍ മ​റ്റു​ള്ള​വ​ര്‍​ക്കു രോ​ഗം വ​രാ​തെ സം​ര​ക്ഷി​ക്കാ​നാ​കും. ഹോം ​ഐ​സൊ​ലേ​ഷ​ന്‍ എ​ന്ന​ത് വീ​ട്ടി​ലെ ഒ​രു മു​റി​യി​ല്‍ ത​ന്നെ ക​ഴി​യ​ണ​മെ​ന്ന​താ​ണ്. ഒ​രു കാ​ര​ണ​വ​ശാ​ലും മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പ​ഴ​ക​രു​ത്. കോ​വി​ഡ് പോ​സി​റ്റീ​വ് ആ​ണെ​ങ്കി​ലും മ​റ്റ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത​വ​ര്‍​ക്കാ​ണ് ഹോം ​ക്വാ​റ​ന്‍റൈൻ അ​നു​വ​ദി​ക്കു​ന്ന​ത്. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് ഹോം ​ഐ​സൊ​ലേ​ഷ​ന്‍. എസി മുറി വേണ്ടബാ​ത്ത് അ​റ്റാ​ച്ച്ഡ് ആ​യ​തും വാ​യൂ സ​ഞ്ചാ​ര​മു​ള്ള​തു​മാ​യ മു​റി​യി​ലാ​ണ് ഹോം ​ഐ​സൊ​ലേ​ഷ​നി​ലു​ള്ള​വ​ര്‍ ക​ഴി​യേ​ണ്ട​ത്. അ​തി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​ര്‍​ക്ക് ഡൊ​മി​സി​ലി​യ​റി കെ​യ​ര്‍​സെ​ന്‍റ​റു​ക​ള്‍ ല​ഭ്യ​മാ​ണ്. എ.​സി.​യു​ള്ള മു​റി ഒ​ഴി​വാ​ക്ക​ണം. വീ​ട്ടി​ല്‍ സ​ന്ദ​ര്‍​ശ​ക​രെ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. ഹോം ​ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ മു​റി​ക്ക് പു​റ​ത്തി​റ​ങ്ങാ​ന്‍ പാ​ടി​ല്ല. ഇ​ട​യ്ക്കി​ട​യ്ക്ക് കൈ​ക​ള്‍ ക​ഴു​ക​ണം. അ​ഥ​വാ മു​റി​ക്കു പു​റ​ത്ത് രോ​ഗി ഇ​റ​ങ്ങി​യാ​ല്‍ സ്പ​ര്‍​ശി​ച്ച പ്ര​ത​ല​ങ്ങ​ള്‍ അ​ണു​വി​മു​ക്ത​മാ​ക്ക​ണം. വീ​ട്ടി​ലു​ള്ള എ​ല്ലാ​വ​രും ഡ​ബി​ള്‍ മാ​സ്‌​ക് ധ​രി​ക്കേ​ണ്ട​താ​ണ്.…

Read More

ഓർക്കുക, ആരിൽ നിന്നും കോവിഡ് പകരാം

35 ശ​ത​മാ​ന​ത്തോ​ളം പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ക്കു​ന്ന​ത് വീ​ടു​ക​ളി​ല്‍ നി​ന്നെ​ന്ന് പ​ഠ​നം. വീ​ട്ടി​ല്‍ ഒ​രാ​ള്‍​ക്ക് കോ​വി​ഡ് വ​ന്നാ​ല്‍ ഹോം ​ക്വാ​റ​ന്‍റൈന്‍ വ്യ​വ​സ്ഥ​ക​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ക. ഹോം ക്വാറന്‍റൈനിൽ‌ കഴിയുന്പോൾഹോം ​ക്വാ​റ​ന്‍റൈനി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ മു​റി​യി​ല്‍ നി​ന്നു പു​റ​ത്തി​റ​ങ്ങ​രു​ത്. വീ​ട്ടി​ലു​ള്ള എ​ല്ലാ​വ​രും മാ​സ്‌​ക് ധ​രി​ക്കു​കയും വേ​ണം. രോ​ഗി ഉ​പ​യോ​ഗി​ച്ച പാ​ത്ര​ങ്ങ​ളോ സാ​ധ​ന​ങ്ങ​ളോ മ​റ്റാ​രും ഉ​പ​യോ​ഗി​ക്ക​രു​ത്. ഇ​ട​യ്ക്കി​ട​യ്ക്ക് കൈ​ക​ള്‍ സോ​പ്പു​പ​യോ​ഗി​ച്ച് ക​ഴു​കു​ക​യും വേ​ണം. അനാവശ്യ ചടങ്ങുകളിൽ പങ്കെടുക്കരുത്* വാക്സിനെടുക്കുക.* ഡബിൾ മാസ്ക് ശ​രി​യാ​യി ധ​രി​ക്കു​ക* ര​ണ്ട് മീ​റ്റ​ര്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക* സോ​പ്പോ സാ​നി​റ്റൈ​സ​റോ ഉ​പ​യോ​ഗി​ച്ച് ഇ​ട​യ്ക്കി​ട​യ്ക്ക് കൈ ​വൃ​ത്തി​യാ​ക്കു​ക* കോ​വി​ഡ് കാ​ല​ത്ത് വി​വാ​ഹം, ഗൃ​ഹ​പ്ര​വേ​ശം തു​ട​ങ്ങി​യ ച​ട​ങ്ങു​ക​ളി​ലേ​ക്ക് പോ​കു​ന്ന​ത് ക​ഴി​വ​തും ഒ​ഴി​വാ​ക്കു​ക.* പ​നി, ജ​ല​ദോ​ഷം, തൊ​ണ്ട​വേ​ദ​ന, ത​ല​വേ​ദ​ന തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ക. സന്പർക്കമുള്ളവർരോ​ഗി​യു​മാ​യി നേ​രി​ട്ട് സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള​വ​ര്‍ കൃ​ത്യ​മാ​യി ക്വാ​റ​ന്‍റൈനി​ലി​രി​ക്കു​ക. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ വി​വ​രം അ​റി​യി​ക്കു​ക​യും വേ​ണം.…

Read More

അടുത്ത രണ്ടു മുതല്‍ നാലാഴ്ചയ്ക്കുള്ളില്‍ നാലാം തരംഗം ! ടാസ്‌ക് ഫോഴ്‌സ് പറയുന്നതിങ്ങനെ…

അടുത്ത രണ്ടു മുതല്‍ നാലാഴ്ചയ്ക്കുള്ളില്‍ മഹാരാഷ്ട്രയില്‍ കോവിഡിന്റെ മൂന്നാം തരംഗം വന്നേക്കാമെന്ന് സംസ്ഥാന കോവിഡ് 19 ടാസ്‌ക് ഫോഴ്‌സിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ മൂന്നു ദിവസത്തെ ആള്‍ക്കൂട്ടമാണ് ടാസ്‌ക് ഫോഴ്‌സിനെ ഈയൊരു നിരീക്ഷണത്തിനു പ്രേരിപ്പിക്കുന്നത്. എന്നിരുന്നാലും മൂന്നാംതരംഗം കുട്ടികളെ ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ടാസ്‌ക് ഫോഴ്സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡ് മൂന്നാംതരംഗം ഉണ്ടാകുന്ന പക്ഷം അതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ക്കായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ബുധനാഴ്ച അവലോകന യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ടാസ്‌ക്ഫോഴ്സ് നിരീക്ഷണങ്ങള്‍ പങ്കുവെച്ചത്. ടാസ്‌ക്ഫോഴ്സ് അംഗങ്ങളെ കൂടാതെ സംസ്ഥാന ആരോഗ്യമന്ത്രിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. രണ്ടാംതരംഗത്തെ അപേക്ഷിച്ച് മൂന്നാംതരംഗത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായേക്കുമെന്നും ടാസ്‌ക് ഫോഴ്സ് കണക്കാക്കുന്നു. ഒന്നാംതരംഗത്തില്‍ 19 ലക്ഷം കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ടാംതരംഗത്തില്‍ 40 ലക്ഷം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. നിലവില്‍ 1.4 ലക്ഷം സജീവ കേസുകളാണുള്ളത്.…

Read More

മൂന്നാം തരംഗം ബാധിക്കുക കുട്ടികളെയോ ? വിറ്റാമിന്‍ ഗുളികകളും ഇമ്യൂണിറ്റി ബൂസ്റ്ററുകളും വാരിക്കോരി കഴിക്കുന്നവരോടു ആരോഗ്യ വിദഗ്ധര്‍ക്ക് പറയാനുള്ളത്…

കോവിഡ് മൂന്നാം തരംഗം കുട്ടികളെയാവും ബാധിക്കുകയെന്ന പ്രചാരണം ശക്തമാണ്. ഇത് അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യവിദഗ്ധര്‍ ആവര്‍ത്തിക്കുമ്പോഴും രക്ഷിതാക്കള്‍ക്ക് സമാധാനമില്ല. ഈ ആശങ്ക പലരെയും എത്തിക്കുന്നത് അശാസ്ത്രീയമായ വിറ്റാമിന്‍ ഉപയോഗത്തിലും ‘ഇമ്യൂണിറ്റി ബൂസ്റ്ററു’കളിലുമാണ്. ഇതിനെതിരെയും മുന്നറിയിപ്പു നല്‍കുകയാണ് ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍. പ്രതിരോധ ശക്തി വര്‍ധിപ്പിക്കും എന്ന് അവകാശപ്പെടുന്ന ഉത്പന്നങ്ങള്‍ക്ക് മഹാമാരിക്കാലത്ത് വലിയ വില്‍പ്പനയുണ്ടായിട്ടുണ്ടെന്ന് മെഡിക്കല്‍ ഷോപ്പ് ഉടമകള്‍ പറയുന്നു. വിറ്റാമിന്‍ ഗുളികളും പ്രതിരോധ ശക്തി കൂട്ടുമെന്ന അവകാശവാദവുമായി എത്തുന്ന ഉത്പന്നങ്ങളുമാണ് ഇതില്‍ മുന്നില്‍. ന്യൂട്രീഷനല്‍ സപ്ലിമെന്റ്സിനും നല്ല കച്ചവടമാണ്. എന്നാല്‍ ഇതൊക്കെ അധികമായി കഴിക്കുന്നത്, കുട്ടികളില്‍ പ്രത്യേകിച്ചും ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാവുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുറവുണ്ടെന്നു കണ്ടെത്തുന്ന വിറ്റാമിനുകളും മറ്റു പോഷകങ്ങളും കഴിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇത് കൂടുതലായി കഴിച്ചതുകൊണ്ട് കോവിഡിനെ പ്രതിരോധിക്കാനാവും എന്നതിനു തെളിവിന്റെ അടിസ്ഥാനമില്ലെന്നാണ് പീഡിയാട്രിക്‌സ് വിദഗ്ധര്‍ പറയുന്നത്. ഇത്തരം അവകാശവാദങ്ങളുമായി ഉത്പന്നങ്ങള്‍ വില്‍ക്കുന്നവര്‍…

Read More