നന്മ വറ്റി‍യിട്ടില്ല… ചെളിയില്‍ താഴ്ന്ന് പോയ പശുവിനെ രക്ഷിച്ച് യുവാക്കള്‍; കൈയടിച്ച് സോഷ്യല്‍ മീഡിയ

നന്മയുള്ള മനുഷ്യരും നമുക്കിടയിലുണ്ടെന്ന് വ്യക്തമാക്കുന്നൊരു  വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മരണത്തിന്‍റെ വക്കില്‍ നിസാഹായവസ്ഥയില്‍ കിടക്കുന്ന ഒരു പശുവിനെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് രക്ഷിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചചെയ്യപ്പെടുന്നത്.

 മഴയില്‍ റോഡിന് സമീപത്തുള്ള ചെളി നിറഞ്ഞ കുഴിയില്‍ നാലുകാലുകളും താഴ്ന്ന് കിടക്കുന്ന ഒരു പശുവിനെ ബൈക്ക് റൈഡേഴ്‌സായ രണ്ട് യുവാക്കള്‍ ചേര്‍ന്ന് തിരിച്ച് കയറ്റാന്‍ ശ്രമിക്കുന്നു. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യപ്പെട്ട ഈ വീഡിയോ ആളുകള്‍ ഉടൻതന്നെ ഏറ്റെടുത്തു.

സഹായിക്കാന്‍ മനസുള്ളവരും നമുക്കിടയിലുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ. ആനി അരുണ്‍ എന്ന ആളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.

കര്‍ണാടകയിലെ ഉഡുപ്പിയിലെ അമാസെബൈലു എന്ന ഗ്രാമത്തിലൂടെ ബൈക്കിൽ യാത്ര ചെയ്യുന്ന വഴിയാണ് യുവാക്കള്‍ ചെളിയില്‍ മുങ്ങികിടക്കുന്ന പശുവിനെ കണ്ടത്.

തുടര്‍ന്ന് ഉടന്‍ വാഹനം നിര്‍ത്തി അവര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. മണ്ണില്‍ നിന്നും വലിച്ച് കയറ്റിയാണ്  പശുവിനെ അവര്‍ രക്ഷിച്ചത്. സഹായത്തിനായി ഒരു വഴിയോര കച്ചവടക്കാരനും ഒരു സ്ത്രീയും എത്തിയെന്നും അവര്‍ പോസ്റ്റില്‍ പറയുന്നുണ്ട്. ദൃശ്യങ്ങള്‍ വൈറലായതോടെ നിരവധിപേരാണ് യുവാക്കളെ അഭിനന്ദിച്ചെത്തിയത്.

വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

Related posts

Leave a Comment