സരിതയുടെ ആത്മകഥ തമിഴില്‍, കോരിത്തരിച്ച് തമിഴ് മക്കള്‍, കുമുദം വാരികയുടെ കോപ്പികളില്‍ വന്‍വര്‍ധന!

saritha-tamil-2സരിതാ നായരുടെ കോരിത്തരിക്കുന്ന അനുഭവങ്ങള്‍ തമിഴ് ജനതയുടെ മനം കവരുന്നു. തമിഴ്മക്കള്‍ക്ക് സരിതനായരല്ല, സരിതാമ്മയാണ്. തമിഴില്‍ പ്രസിദ്ധീകരിക്കുന്ന കുമുദം മാസികയാണ് സരിതയുടെ ആത്മകഥ പ്രസിദ്ധികരിക്കുന്നത്. ഇതുവരെ പത്തു ലക്കം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ആവശ്യത്തിനു സെക്‌സും സസ്‌പെന്‍സും നിറച്ചാണ് ആത്മകഥ വിപണിയിലെത്തുന്നത്.

രാഷ്ട്രീയക്കാരില്‍നിന്ന് ഏറ്റുവാങ്ങിയ തിക്താനുഭവങ്ങള്‍ അതേപടി തന്നെ സരിത ആത്മകഥയിലേക്ക് പറിച്ചുനടന്നുണ്ട്. ആത്മകഥയിലെ ചില ഭാഗങ്ങള്‍ ഇങ്ങനെ- സെപ്റ്റംബര്‍ 12 എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസമാണ്. ജീവിതത്തില്‍ ഉണ്ടായ എല്ലപ്രശ്‌നങ്ങളും അതോടെ പരിഹരിക്കുമെന്ന് ഞാന്‍ വിശ്വസിച്ചു. കേരള രാഷ്ട്രീയത്തിലെ അതികായനെ കാണുവാന്‍ അന്ന് ഞാന്‍ അദ്ദേഹത്തിന്റെ പക്കലെത്തി. വളരെ മാന്യമായി ചിരിച്ചുകൊണ്ട് സ്വീകരിച്ചു. തിരക്ക് കഴിയുന്നത് വരെ കാത്തുനില്‍ക്കുവാന്‍ ആവശ്യപ്പെട്ടു. കുടിക്കുവാന്‍ ചായ നല്‍കി. എന്നാല്‍ അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ അദ്ദേഹം അരികിലെത്തി. പിന്നീട് നടന്നത് എന്റെ സപ്തനാടികളെയും തളര്‍ത്തുന്ന അനുഭവമാണ്. എന്തൊക്കെയാണ് നടക്കുന്നതെന്ന് പോലും ആലോചിക്കുവാന്‍ എനിക്ക് സാധിക്കുന്നില്ല. അത്രയേറെ ഞാന്‍ അടിമപ്പെട്ടുപോയി. ”

ഇങ്ങനെ പോകുന്ന ആത്മകഥയിലെ വരികള്‍. ഇപ്പോള്‍ സരിതയുടെ ആത്മകഥ വരുന്നതും കാത്തിരിക്കുകയാണ് തമിഴ്‌നാട്ടിലെ നല്ലൊരു വിഭാഗം യുവാക്കളും. ഒട്ടുമിക്ക ലക്കങ്ങളിലും സരിതാ നായരുടെ ചിത്രമാണ് കവര്‍ പേജില്‍ ഇടംപിടിക്കുന്നത്.

Related posts