പ്രേമലേഖനത്തിലെ നായിക സന

sana110716ബഷീറിന്റെ പ്രേമലേഖനം എന്ന ചിത്രത്തില്‍ സനാ അല്‍ത്താഫ് നായികയാകും. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന റൊമാന്റിക്ക് കോമഡിയ ചിത്രത്തിലാണ് സന നായികയായി എത്തുന്നത്. ഫര്‍ഹാന്‍ ഫാസിലാണ് ചിത്രത്തിലെ നായകന്‍. 1980 – 85 കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തിലാണ് ഇരുവരും കേന്ദ്രകഥപാത്രങ്ങളാകുന്നത്. നിരവധി ഹാസ്യ മുഹൂര്‍ത്തങ്ങളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്.

രഞ്ജി പണിക്കര്‍, നെടുമുടി വേണു, അജു വര്‍ഗീസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ഷിനോദ്, ഷംഷീര്‍, ബിബിന്‍ എന്നിവര്‍ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തമാസം ആരംഭിക്കും. എറണാകുളം, പാലക്കാട് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

Related posts