ലോ​ട്ട​റി തൊ​ഴി​ലാ​ളി കോ​ൺഗ്രസ്  സം​സ്ഥാ​ന സ​മ്മേ​ള​നം കൊ​ല്ല​ത്ത് ; 501 അം​ഗ സ്വാ​ഗ​ത​സം​ഘം ക​മ്മി​റ്റി രൂപീകരിച്ചു

കൊ​ല്ലം: ലോ​ട്ട​റി ഏ​ജ​ൻ​സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്‌​സ് കോ​ൺ​ഗ്ര​സ് ഐ​എ​ൻ​ടി​യു​സി ഏ​ഴാം സം​സ്ഥാ​ന സ​മ്മേ​ള​നം ഒ​ക്ടോ​ബ​ർ ആ​ദ്യ​വാ​രം കൊ​ല്ല​ത്ത് ന​ട​ത്തു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു. ഡി​സി​സി​യി​ൽ ചേ​ർ​ന്ന സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ​യോ​ഗം 501 അം​ഗ സ്വാ​ഗ​ത​സം​ഘം ക​മ്മി​റ്റി​യെ തി​ര​ഞ്ഞെ​ടു​ത്തു.

ര​ക്ഷാ​ധി​കാ​രി​ക​ളാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല, ഉ​മ്മ​ൻ​ചാ​ണ്ടി, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, കെ ​സി വേ​ണു​ഗോ​പാ​ൽ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​രെ​യും ചെ​യ​ർ​മാ​നാ​യി ഡി​സി​സി പ്ര​സി​ഡ​ൻ​റ് ബി​ന്ദു കൃ​ഷ്ണ, ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഫി​ലി​പ് ജോ​സ​ഫ്, ക​ൺ​വീ​ന​റാ​യി ജി​ല്ലാ പ്ര​സി​ഡ​ന്റ് ഒ.​ബി.​രാ​ജേ​ഷ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട​താ​ണ് ഭാ​ര​വാ​ഹി​ക​ൾ.

കാ​രു​ണ്യ പ​ദ്ധ​തി നി​ർ​ത്ത​ലാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​ത് സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഓ​ണ ബോ​ണ​സ് ആ​യി 10000 രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ണ്ട് ഫി​ലി​പ് ജോ​സ​ഫി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ഡി​സി​സി പ്ര​സി​ഡ​ൻ​റ് ബി​ന്ദു​കൃ​ഷ്ണ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ൻ​റ് എ​ൻ. അ​ഴ​കേ​ശ​ൻ, വ​ട​ക്കേ​വി​ള ശ​ശി, കൃ​ഷ്ണ ശ​ർ​മ്മ, വി​പി​ന​ച​ന്ദ്ര​ൻ ,ന​ന്ദി​യോ​ട് ബ​ഷീ​ർ ഒ.​ബി. രാ​ജേ​ഷ്, ജ​യ​ശ്രീ ര​മ​ണ​ൻ, പി​പി പ്ര​സാ​ദ്, ടി ​എ​സ് അ​ൻ​സാ​രി, എം.​സി. തോ​മ​സ്, വി.​ടി.​സേ​വ്യ​ർ, സു​ഗ​ത​കു​മാ​രി, വേ​ണു പ​ഞ്ച​വ​ടി, എം ​മു​ര​ളീ​ധ​ര​ൻ നാ​യ​ർ, കെ.​ക​ന​ക​ൻ, പ​ള്ളി​മു​ക്ക് എ​ച്ച്. താ​ജു​ദീ​ൻ, ശി​ഹാ​ബു​ദീ​ൻ, എന്നിവർ പ്രസംഗിച്ചു.

Related posts