ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അനധികൃത വാസസ്ഥലം

KKD-BAIHOUSEവടകര: നഗരത്തില്‍ പുതിയ സ്റ്റാന്റ് പരിസരത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി അനധികൃത വാസസ്ഥലം. അറുപത്തിയ ഞ്ചിലേറെ പേരാണ് ഈ കേന്ദ്രത്തില്‍ മതിയായ സൗകര്യമില്ലാതെ താമസിക്കുന്നത്. നിയമവിരുദ്ധ കെട്ടിടങ്ങള്‍ സംബന്ധിച്ച് മുനിസിപ്പല്‍ അധികൃതര്‍ നടത്തുന്ന പരിശോധനക്കിടയിലാണ് ഇത്തരമൊരു കേന്ദ്രം ശ്രദ്ധയില്‍പെട്ടത്. രാജസ്ഥാനില്‍ നിന്നുള്ള കമ്പിളി വില്‍പനക്കാരാണ് നാരായണനഗറില്‍ ബിഒടി കെട്ടിടത്തിനു സമീപത്തെ മുറികളില്‍ പാര്‍ക്കുന്നത്. ഇവിടെ അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നതായി കണ്ടെത്തി. പ്രാഥമിക കര്‍മം നിര്‍വഹിക്കുന്നതിനു മതിയായ സൗകര്യമില്ല.

അപകടകരമായ നിലയിലാണ് പാചകം ചെയ്യുന്നതെന്ന് വ്യക്തമായി. ഒരു ലക്ഷത്തോളം രൂപ ഇവരില്‍ നിന്നു വാടകയായി ഉടമ ഈടാക്കുന്നു. ഇതു ചട്ടം ലംഘനമാണെന്നും മുനിസിപ്പലിറ്റിക്ക് നഷ്ടമുണ്ടാക്കിയ കെട്ടിട ഉടമക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. അനധികൃത കെട്ടിടങ്ങള്‍, നിര്‍മാണം, മാലിന്യം സംസ്കരണം തുടങ്ങിയ കാര്യങ്ങള്‍ക്കായി ഒരാഴ്ചയായി മുനിസിപ്പല്‍ അധികൃതര്‍ പരിശോധന നടത്തിവരികയാണ്. നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി പരിശോധനക്ക് നേതൃത്വം നല്‍കുന്ന വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പി.ബിന്ദു പറഞ്ഞു. പരിശോധന തുടരുമെന്നും അവര്‍ അറിയിച്ചു.

Related posts