ജിഎസ്ടി വ്യാപാരികളെ കുത്തുപാളയെടുപ്പിക്കുമെന്ന്

kkd-gstമുക്കം: കേന്ദ്ര സര്‍ക്കാര്‍ പുതുതായി നടപ്പാക്കുന്ന ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് (ജി എസ്ടി)  സംവിധാനം നടപ്പാകുന്നതോടെ സംസ്ഥാനത്ത് വ്യാപാര മേഖല അതിന്റെ പൂര്‍ണ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിഎസ്ടി ബില്ലിനെ എതിര്‍ക്കുമെന്ന് ധനകാര്യ മന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞത് സ്വാഗതാര്‍ഹമാണെന്നും വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഈ മാസം കേരളത്തിലെത്തുന്ന പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുമെന്നും നസിറുദ്ദീന്‍ പറഞ്ഞു. ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് കെ.സി നൗഷാദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ ടി.ജെ. ടെന്നിസണ്‍, കെ.സേതുമാധവന്‍, നിയോജക മണ്ഡലം പ്രസിഡന്റ് റഫീഖ് മാളിക, സിദ്ധീഖ് ഫര്‍ണീച്ചര്‍ലാന്‍റ്, പോള്‍സണ്‍ അറക്കല്‍, ബെന്നി അന്തിനാട്ട്, റിയാസ് സ്പാര്‍ക്ക്ള്‍, എം. നജ്മ, നാസര്‍ സുവര്‍ണ്ണ, ഗണേഷ് കമ്മത്ത് സംസാരിച്ചു.

Related posts