ഒ​രു കെ​വൈ​സി ദു​രി​തം, എ​പി​കാ​ന്തി​ക് ഐ​ലി​ഡ് ഫോ​ൾ​ഡ് കാ​ര​ണം ഫേ​ഷ്യ​ൽ റെ​ക്ക​ഗ്നി​ഷ​ൻ പ​രാ​ജ​യ​പ്പെ​ട്ടു: യു​വാ​വി​ന്‍റെഅ​വ​സ്ഥ പ​ങ്കു​വെ​ച്ച് നാ​ഗാ​ലാ​ൻ​ഡ് മ​ന്ത്രി, വീ​ഡി​യോ വൈ​റ​ൽ

സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പോ​രാ​യ്മ​ക​ളും വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ളും തു​റ​ന്നു​കാ​ട്ടു​ന്ന സ​ര​സ​മാ​യ വീ​ഡി​യോ പ​ങ്കു​വെ​ച്ച് നാ​ഗാ​ലാ​ൻ​ഡ് വി​നോ​ദ​സ​ഞ്ചാ​ര-​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി തെ​മ്ജെ​ൻ ഇ​മ്ന അ​ലോ​ങ്. മൊ​ബൈ​ൽ ഫേ​ഷ്യ​ൽ റെ​ക്ക​ഗ്നി​ഷ​ൻ സം​വി​ധാ​നം വ​ഴി കെ​വൈ​സി പൂ​ർ​ത്തി​യാ​ക്കാ​ൻ പാ​ടു​പെ​ടു​ന്ന ഒ​രു വ​ട​ക്കു​കി​ഴ​ക്ക​ൻ യു​വാ​വി​ന്‍റെ വീ​ഡി​യോ ആ​ണ് മ​ന്ത്രി സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ എ​ക്സി​ൽ പ​ങ്കു​വെ​ച്ച​ത്.

“സ്ട്ര​ഗ്ൾ ഈ​സ് റി​യ​ൽ” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ൽ, ക​ണ്ണ് തു​റ​ന്ന് പി​ടി​ച്ച് ഫോ​ട്ടോ വ്യ​ക്ത​മാ​ക്കാ​ൻ യു​വാ​വി​നെ ഗ്രാ​മ​വാ​സി​ക​ൾ സ​ഹാ​യി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് കാ​ണാം. അ​പൂ​ർ​വ്വ ജ​നി​ത​ക പ്ര​ത്യേ​ക​ത​യാ​യ ‘എ​പി​കാ​ന്തി​ക് ഫ്ര​ണ്ട്/​ഫോ​ൾ​ഡ്’ (ക​ണ്ണു​ക​ളു​ടെ മു​ക​ളി​ല​ത്തെ ക​ണ്പോ​ള​ക​ൾ ഉ​ള്ളി​ലേ​ക്ക് ഇ​റ​ങ്ങി​യി​രി​ക്കു​ന്ന അ​വ​സ്ഥ) ഉ​ള്ള​വ​ർ​ക്ക് ഐ​റി​സ് അ​ല്ലെ​ങ്കി​ൽ ഫേ​ഷ്യ​ൽ റെ​ക്ക​ഗ്നി​ഷ​ൻ വ​ഴി ക്യാ​മ​റ​ക​ളി​ൽ കൃ​ത്യ​മാ​യി തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കാ​ത്ത​താ​ണ് ഇ​വി​ടു​ത്തെ പ്ര​ശ്നം.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ക്കു​മ്പോ​ൾ ഇ​ന്ത്യ​യി​ലെ എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ളു​ടെ​യും ശാ​രീ​രി​ക സ​വി​ശേ​ഷ​ത​ക​ൾ കൂ​ടി പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി. ഫേ​ഷ്യ​ൽ അ​ല്ലെ​ങ്കി​ൽ ഐ​റി​സ് സ്കാ​നിം​ഗി​ന് പ​ക​രം വി​ര​ല​ട​യാ​ളം പോ​ലു​ള്ള ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഉ​പ​യോ​ക്താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ചി​രി പ​ട​ർ​ത്തു​ന്ന​തി​നൊ​പ്പം ത​ന്നെ വ​ലി​യൊ​രു ഗൗ​ര​വ​മു​ള്ള വി​ഷ​യം സ​മൂ​ഹ​ത്തി​ലേ​ക്ക് എ​ത്തി​ച്ച മ​ന്ത്രി​യു​ടെ വീ​ഡി​യോ ഇ​തി​ന​കം ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ട​ത്.

 

 

 

Related posts

Leave a Comment