നടി കാജൽ അഗർവാൾ അമ്മയായി. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് കാജല്‍ ഗര്‍ഭിണിയാണെന്ന കാര്യം ആരാധകരെ അറിയിച്ചത്. പിന്നാലെ മെറ്റേണിറ്റി ഫോട്ടോഷൂട്ടിലെ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത് പതിവായിരുന്നു.
ഇപ്പോഴിതാ നടി അമ്മയായി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.കാജലും ഭര്‍ത്താവ് ഗൗതം കിച്ച്ലുവും അവരുടെ ആദ്യ കണ്മണിയെ സ്വാഗതം ചെയ്തിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
താരങ്ങള്‍ക്കു ജനിച്ചത് ആണ്കുഞ്ഞാണെന്നുള്ള പുതിയ വിവരമാണ് പുറത്തു വന്നത്. ഇതോടെ താരദമ്പതിമാര്‍ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് ആരാധകർ രംഗത്ത് എത്തിയിരിക്കുകയാണ്.
കുഞ്ഞതിഥിയുടെ മുഖമൊന്ന് കാണാനും പ്രസവശേഷമുള്ള കാജലിന്റെ വിശേഷങ്ങള്‍ക്കും വേണ്ടിയാണ് പ്രേക്ഷകർ ഇപ്പോൾ കാത്തിരിക്കുന്നത്.
2020 ഒക്ടോബര്‍ 30-നാണ് കാജല്‍ അഗര്‍വാളും ഗൗതം കിച്ച്ലുവുംവിവാഹിതരാവുന്നത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ നടി ഗര്‍ഭിണിയായി.
2022 ലെ ന്യൂയര്‍ ദിനത്തിലാണ് കുടുംബത്തിലേക്ക് പുതിയൊരു അതിഥി എത്തുകയാണെന്ന വിവരം കാജലിന്റെ ഭര്‍ത്താവ് പുറംലോകവുമായി പങ്കുവെച്ചത്.
പിന്നാലെ നടിയുടെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഗർഭകാലത്തെ വിശേഷങ്ങള്‍ എല്ലാം നടി പങ്കുവെക്കുന്നത് പതിവായിരുന്നു.
തെലുങ്കിലടക്കം പ്രമുഖ താരങ്ങളുടെ നായികയായി തിളങ്ങി നില്‍ക്കവേയാണ് കാജല്‍ ഗര്‍ഭിണിയായത്. ഇതോടെ സിനിമകളില്‍ നിന്നും അവധി എടുത്തു.
ഗര്‍ഭിണിയായി ആദ്യത്തെ മൂന്നാല് മാസം വളരെ ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോയതെന്ന് കാജല്‍ പറഞ്ഞിട്ടുണ്ട്.
എങ്കിലും തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടത്തിലൂടെയാണ് പോവുന്നതെന്നു നടി പറഞ്ഞിരുന്നു. തന്റെ ശരീരത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ചും കാജല്‍ പറഞ്ഞിരുന്നു.
ഗര്‍ഭിണിയായതോടെ ശരീരഭാരം കൂടിയെങ്കിലും അത് തനിക്കൊരു കുഴപ്പമായി തോന്നുന്നില്ലെന്നാണ് കാജല്‍ പറഞ്ഞത്. മാത്രമല്ല ഈ സാഹചര്യത്തില്‍ ബോഡി ഷെയിമിങ് നടത്തുന്നവരെ നടി ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.