ബ​സ് വാ​ങ്ങാ​ന്‍ 445 കോ​ടി അ​നു​വ​ദി​ച്ച​തോ​ടെ സി​ഐ​ടി​യു അ​ന​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക് ! പു​രോ​ഗ​തി​യു​ടെ തു​ട​ക്ക​മോ അ​തോ മ​ര​ണ​മ​ണി​യോ ?

കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​വി​ത​ര​ണ​ത്തി​ലെ പ്ര​തി​സ​ന്ധി തു​ട​രു​ന്ന​തി​നി​ടെ കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ പു​തി​യ ബ​സ് വാ​ങ്ങാ​ന്‍ 445 കോ​ടി അ​നു​വ​ദി​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ തീ​രു​മാ​നം.

സി​എ​ന്‍​ജി ബ​സു​ക​ളാ​ണ് വാ​ങ്ങാ​നാ​ണ് കി​ഫ്ബി വ​ഴി പ​ണം ന​ല്‍​കു​ക. ആ​റ് മു​ത​ല്‍ 10 മാ​സ​ത്തി​നു​ള്ളി​ല്‍ ബ​സു​ക​ള്‍ വാ​ങ്ങും.

സി​എ​ന്‍​ജി​യി​ലേ​ക്ക് മാ​റു​മ്പോ​ള്‍ ഇ​ന്ധ​ന ചെ​ല​വ് കു​റ​യും. മൈ​ലേ​ജ് കൂ​ടും. കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ പ്ര​വ​ര്‍​ത്ത​ന ചെ​ല​വ് കു​റ​യ്ക്കാ​നാ​ണ് ഈ ​തീ​രു​മാ​നം.

അ​ദാ​നി​യും പൊ​തു​മേ​ഖ​ല ക​മ്പ​നി​ക​ളും കൂ​ടു​ത​ല്‍ സി​എ​ന്‍​ജി സ്റ്റേ​ഷ​നു​ക​ള്‍ തു​ട​ങ്ങാ​ന്‍ സ്ഥ​ല​മെ​ടു​പ്പ് തു​ട​ങ്ങി.

എ​ന്നാ​ല്‍ ശ​മ്പ​ള പ്ര​തി​സ​ന്ധി ഇ​ന്നു ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം ച​ര്‍​ച്ച ചെ​യ്യാ​ഞ്ഞ​തോ​ടെ ഈ ​മാ​സം 20നെ​ങ്കി​ലും ശ​മ്പ​ളം ന​ല്‍​കു​മെ​ന്ന പ്ര​തീ​ക്ഷ മ​ങ്ങി.

ശ​മ്പ​ളം പ്ര​തി​സ​ന്ധി​യി​ലാ​യ​തോ​ടെ സി​ഐ​ടി​യു​വും അ​നി​ശ്ചി​ത കാ​ല സ​മ​ര​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു. 20ന് ​സ​മ​ര പ്ര​ഖ്യാ​പ​ന​വും ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഭ​വ​ന് മു​ന്നി​ല്‍ സ​മ​രം ന​ട​ത്തു​മെ​ന്നാ​ണ് അ​റി​യി​പ്പ്.

Related posts

Leave a Comment