പോ​പ്പു​ല​ർ ഫ്ര​ണ്ട് ന​ട​ത്തി​യ ഹ​ർ​ത്താ​ലി​ൽ ഉ​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ​ക്കു വേ​ണ്ടി ന​ട​ത്തി​യ ഇ​ട​പെ​ട​ലില്‍ സം​ശ​യം; പോലീസുകാരന് മുട്ടന്‍പണി

കാ​ല​ടി: പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന് സ​ഹാ​യം ചെ​യ്ത് കൊ​ടു​ത്ത കാ​ല​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു.

വ​ല്ലം സ്വ​ദേ​ശി​യും കാ​ല​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​പി​ഒ​യു​മാ​യ സി.​എ. സി​യാ​ദി​നെ​തി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

പോ​പ്പു​ല​ർ ഫ്ര​ണ്ട് ന​ട​ത്തി​യ ഹ​ർ​ത്താ​ലി​ൽ ഉ​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ പെ​രു​ന്പാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​വ​രെ മോ​ചി​പ്പി​ക്കാ​ൻ സി​യാ​ദ് ഇ​ട​പെ​ട്ട​താ​യി സൂ​ച​ന ല​ഭി​ച്ച​തി​ന തു​ട​ർ​ന്ന് എ​ൻ​ഐ​എ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ക​ർ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​രാ​ണ് അ​റ​സ്റ്റി​ലാ​യി​രു​ന്ന​ത്. സി​യാ​ദ് പെ​രു​ന്പാ​വൂ​രി​ലെ​ത്തി ഇ​വ​ർ​ക്ക് വേ​ണ്ട സ​ഹാ​യം ചെ​യ്തു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

കാ​ല​ടി സ്റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ പെ​രു​ന്പാ​വൂ​രി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ​ക്കു വേ​ണ്ടി ന​ട​ത്തി​യ ഇ​ട​പെ​ട​ലാ​ണ് സം​ശ​യം ജ​നി​പ്പി​ച്ച​ത്.

വി​വ​ര​മ​റി​ഞ്ഞ എ​ൻ​ഐ​എ ഉ​ദ്യോ​ഗ​സ്ഥ​ർ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ന​ൽ​കി​യ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നു സി​യാ​ദി​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു.

Related posts

Leave a Comment