നാഗചൈതന്യയുടെ വീട്ടുകാര്‍ക്കു സാമന്തയെ ബോധിച്ചു

Samantha290616സാമന്തയും നാഗ ചൈതന്യയും തമ്മിലുള്ള വിവാഹം വൈകാന്‍ കാരണം നാഗചൈതന്യയുടെ വീട്ടില്‍ നിന്നുള്ള എതിര്‍പ്പാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ നാഗചൈതന്യയുടെ വീട്ടിലെ എതിര്‍പ്പിന്റെ മഞ്ഞുരുകിയിരിക്കുന്നു എന്നാണു പുതിയ വാര്‍ത്ത.

നാഗ ചൈതന്യയുടെ അച്ഛനും അമ്മയും സാമന്തയെ അംഗീകരിച്ചു എന്നാണ് പുതിയ വാര്‍ത്ത. അടുത്തിടെ നടന്ന ഒരു വിവാഹ ചടങ്ങില്‍ നാഗ ചൈതന്യയ്‌ക്കൊപ്പമാണ് സാമന്ത പങ്കെടുത്തത്. കൈയോട് കൈ കോര്‍ത്തിട്ട് ഇരുവരും വരുന്ന ദൃശ്യങ്ങള്‍ അപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. തന്റെ ഭാവി മരുമകളെ സന്തോഷപൂര്‍വ്വം സ്വീകരിച്ച നാഗാര്‍ജ്ജുന, എല്ലാവര്‍ക്കും സാമന്തയെ പരിചയപ്പെടുത്തിയത്രെ. സാമന്തയെ മരുമകളായി സ്വീകരിക്കാന്‍ താന്‍ തയാറല്ല എന്നു നാഗചൈ തന്യയുടെ അമ്മ ദഗുപതി ലക്ഷ്മി രാമനായിഡു അടിത്തിടെ പറഞ്ഞതു വലിയ വാര്‍ത്തയായിരുന്നു.

സാമന്ത ഗ്ലാമര്‍ വേഷങ്ങളിടുന്നതി നാലാ ണത്രെ എതിര്‍പ്പ്. തന്റെ മരുമകള്‍ക്ക് അടക്കവും ഒതുക്കവും വേണമെന്നാണ് നാഗചൈതന്യയുടെ അമ്മ പറഞ്ഞത്. താരമായാലും മാന്യമായ വസ്ത്രധാരണം നടത്തണം. ഇതുപോലൊരാളെ മരുമകളായി സങ്കല്‍പിക്കാന്‍ പോലും കഴയില്ലെന്നുമാണ് ലക്ഷ്മി പറഞ്ഞത്. സാമന്ത ഒരു പൊതുവേദിയില്‍ ഗ്ലാമറസായി എത്തിയതാണ് ലക്ഷ്മിയെ ചൊടിപ്പിച്ചത്. എന്നാല്‍ അടുത്തിടെ നാഗചൈ തന്യയുടെ അമ്മയെസാമന്ത നേരില്‍ ചെന്നു കണ്ടിരുന്നു. ആ കൂടിക്കാഴ്ചയോടെ അവര്‍ക്കും ഭാവി മരുമകളെ നന്നായി ബോധിച്ചു എന്നാണ് കേള്‍ക്കുന്നത്. എന്താ യാലും ഇനി അധികം വൈകാതെ കല്യാണം ഉണ്ടാവുമെന്നു കരുതാം.

Related posts