ബം​ഗാ​ളി​ൽ ബി​ഷ​പ്പി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് അ​ക്ര​മി​ക​ൾ ത​ട​സ​പ്പെ​ടു​ത്തി; വൈ​ദി​ക​ർ​ക്കും വി​ശ്വാ​സി​ക​ൾ​ക്കും പ​രി​ക്ക്

കോ​ൽ​ക്ക​ത്ത: ബം​ഗാ​ളി​ൽ കൂ​ദാ​ശാ​ക​ർ​മ​ങ്ങ​ൾ​ക്കി​ടെ പ​ള്ളി​ക്കു​നേ​രേ ആ​ക്ര​മ​ണം. സൗ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലെ നാ​രാ​യ​ൺ​താ​ല ഗ്രാ​മ​ത്തി​ൽ പു​തു​താ​യി നി​ർ​മി​ച്ച സി​എ​ൻ​ഐ പ​ള്ളി​യു​ടെ കൂ​ദാ​ശാ ക​ർ​മ​ങ്ങ​ൾ​ക്കി​ടെ ശ​നി​യാ​ഴ്ച​യാ​ണ് ഒ​രു​സം​ഘ​മാ​ളു​ക​ൾ ക്രൂ​ര​മാ​യ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്. ച​ർ​ച്ച് ഓ​ഫ് നോ​ർ​ത്ത് ഇ​ന്ത്യ (സി​എ​ൻ​ഐ) ബാ​ര​ക്പു​ർ ബി​ഷ​പ് സു​ബ്ര​തോ ച​ക്ര​വ​ർ​ത്തി, വൈ​ദി​ക​ർ, സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള വി​ശ്വാ​സി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ലേ​ക്ക് മു​പ്പ​തോ​ളം​വ​രു​ന്ന അ​ക്ര​മി​സം​ഘം അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

ബി​ഷ​പ്പി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് അ​ക്ര​മി​ക​ൾ ത​ട​സ​പ്പെ​ടു​ത്തു​ക​യും പ​ള്ളി​വ​ള​പ്പി​ൽ നാ​ശ​ന​ഷ്‌​ട​ങ്ങ​ൾ വ​രു​ത്തു​ക​യും കു​രി​ശ് ത​ക​ർ​ക്കു​ക​യും ചെ​യ്തു. ത​ട​യാ​ൻ ശ്ര​മി​ച്ച വൈ​ദി​ക​രെ​യും വി​ശ്വാ​സി​ക​ളെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു.

ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച​വ​രു​ടെ ഫോ​ണു​ക​ൾ ത​ക​ർ​ത്ത​താ​യി പൊ​ലി​സ് പ​റ​ഞ്ഞു. സ്ത്രീ​ക​ൾ​ക്കു നേ​രേ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. ഇ​നി​യി​വി​ടെ ഒ​രു​വി​ധ​ത്തി​ലു​ള്ള മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ളും ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും വി​ശ്വാ​സി​ക​ൾ പ​റ​ഞ്ഞു.
സം​ഭ​വ​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തെ ക്രി​സ്ത്യ​ൻ സം​ഘ​ട​ന​യാ​യ ‘ബം​ഗീ​യ ക്രി​സ്തീ​യ പ​രി​സേ​ബ’ (ബി​സി​പി) ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ത്തെ ഭ​യ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്ന് അ​വ​ർ ആ​രോ​പി​ച്ചു.

‌ഓ​ഗ​സ്റ്റ്-​സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ലും സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ​മാ​ന സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ന്നും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു നേ​രേ വ​ർ​ധി​ച്ചു​വ​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. ആ​ക്ര​ണ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
പ​ശ്ചി​മ​ബം​ഗാ​ളി​ലെ​ത​ന്നെ ബു​ർ​ദ്വാ​നി​ലെ ട്രൂ ​ലൈ​റ്റ് ഹാ​ർ​വെ​സ്റ്റേ​ഴ്സ് പെ​ന്ത​ക്കോ​സ്ത് പ​ള്ളി​യി​ൽ ഞാ​യ​റാ​ഴ്ച ന​ട​ന്ന പ്രാ​ർ​ഥ​ന​യ്ക്കി​ട​യി​ലും അ​റു​പ​തോ​ളം വ​രു​ന്ന സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി. പ്രാ​ർ​ഥ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കി​യ പാ​സ്റ്റ​ർ ഛട്ടു ​ദാ​സി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

ആ​റു മാ​സ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് ക്രി​സ്ത്യ​ൻ സ​മൂ​ഹ​ത്തി​നെ​തി​രേ 26 ആ​ക്ര​മ​ണ സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ബം​ഗീ​യ ക്രി​സ്തീ​യ പ​രി​സേ​ബ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹെ​രോ​ദ് മ​ല്ലി​ക് ചു​ണ്ടി​ക്കാ​ട്ടി.

Related posts

Leave a Comment