ന്യൂഡൽഹി: സ്വവർഗ വിവാഹത്തിനെതിരെ ആർഎസ്എസും രംഗത്ത്. സ്വവർഗ വിവാഹം ഹിന്ദു സംസ്കാരത്തിന് നിരക്കുന്നതല്ലെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസ്ബളെ പറഞ്ഞു.
ഹരിയാനയിലെ സമൽഖയിൽ ആർഎസ്എസ് അഖില ഭാരതീയ പ്രതിനിധി സഭാ യോഗത്തിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാർ നിലപാടിനെ പിന്തുണച്ച ഹൊസ്ബളെ, വിവാഹം നടക്കേണ്ടത് എതിർലിംഗത്തിൽപ്പെട്ടവർ തമ്മിലാണെന്നും അഭിപ്രായപ്പെട്ടു.
നമ്മുടെ സംസ്കാരത്തിൽ വിവാഹം ലൈംഗിക താൽപര്യം മാത്രം കണക്കിലെടുത്ത് നടക്കുന്ന ഒന്നല്ല. ഇതൊരു സ്ഥാപനമാണ്.
ഇത് കേവലം രണ്ട് പേരുടെ കൂടിച്ചേരലല്ല. കുടുംബത്തിനും സമൂഹത്തിനും പ്രയോജനകരമായ ഒന്നാണ്. ശാരീരികവും ലൈംഗികവുമായ ആസ്വാദനത്തിനുള്ളതല്ല. അതാണ് ഹിന്ദു സംസ്കാരം ഹൊസ്ബളെ പറഞ്ഞു.