എം​ഡി​എം​എ​യു​മാ​യി ര​ണ്ടു യു​വാ​ക്ക​ള്‍ പി​ടി​യി​ലാ​യ കേ​സ്; കൂ​ട്ടാ​ളി​ക​ള്‍​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു


കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ 4.28 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ടു യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ലാ​യ കേ​സി​ല്‍ പ്ര​തി​ക​ളു​ടെ കൂ​ട്ടാ​ളി​ക​ള്‍​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ച്ചാ​ളം കൂ​വ​ക്കാ​ട്ട് വീ​ട്ടി​ല്‍ കെ.​എ. അ​രു​ണ്‍​ജി​ത്ത്(27), ഫോ​ര്‍​ട്ടു​കൊ​ച്ചി അ​റ​ക്ക​പ്പ​റ​മ്പി​ല്‍ നി​സാം (27) എ​ന്നി​വ​രെ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സും ഡാ​ന്‍​സാ​ഫും ചേ​ര്‍​ന്ന് പ​ച്ചാ​ളം ഭാ​ഗ​ത്തുനി​ന്ന് പി​ടി​കൂ​ടി​യി​രു​ന്നു.

ഇ​വ​രു​ടെ പ​ക്ക​ല്‍നി​ന്ന് വി​ല്​പ​ന​യ്ക്കാ​യി ക​രു​തി​യി​രു​ന്ന 4.28 ഗ്രാം ​എ​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. ഇ​വ​ര്‍​ക്ക് ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ചു ന​ല്‍​കി​യി​രു​ന്ന​ത് എ​റ​ണാ​കു​ളം കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നു സം​ഘ​ത്തി​ലെ ആ​ളാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

അ​രു​ണ്‍​ജി​ത്ത് പ​ച്ചാ​ളം കാ​ട്ടു​ങ്ക​ലി​ല്‍ ഇ​രു​ച​ക്ര​വ​ര്‍​ക് ഷോ​പ്പ് ന​ട​ത്തു​ന്ന ആ​ളാ​ണ്. നി​സാ​മി​ന് പാ​ലാ​രി​വ​ട്ടം ജ​ന​ത​യി​ല്‍ സ​ലൂ​ണു​ണ്ട്. ഇ​വി​ടെ വാ​ഹ​നം ന​ന്നാ​ക്കാ​നാ​യി എ​ത്തു​ന്ന​വ​രി​ല്‍ ആ​വ​ശ്യ​ക്കാ​ര്‍​ക്ക് ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. പ്ര​തി​ക​ളെ ഇ​ന്ന് ഉ​ച്ച​യ്ക്കു ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment