സ്വർണ മിശ്രിതം കാലിനടിയിൽ തേച്ച് പിടിപ്പിച്ച് കടത്താനുള്ള ശ്രമം പാളി; നെടുമ്പാശേരി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 47 ല​ക്ഷം രൂ​പയുടെ സ്വർണം പിടികൂടി


നെ​ടു​മ്പാ​ശേ​രി: നെ​ടു​ന്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​ദേ​ശ​ത്തു​നി​ന്നും ര​ണ്ട് വി​മാ​ന​ങ്ങ​ളി​ൽ എ​ത്തി​യ ര​ണ്ട് യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​യി 47 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 907. 19 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി.

ഇ​ന്ന് പു​ല​ർ​ച്ചെ ക്വ​ലാ​ലം​പൂ​രി​ൽ​നി​ന്നും കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്തി​ൽ വ​ന്ന മ​ലേ​ഷ്യ​ൻ സ്വ​ദേ​ശി​യാ​യ ത​നി സ്വ​ര​ൻ കു​പ്പു​സ്വാ​മി​യി​ൽ​നി​ന്നും 37 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 710 . 39 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

മൂ​ന്ന് സ്വ​ർ​ണ്ണ മാ​ല​യും മൂ​ന്ന് സ്വ​ർ​ണ്ണ വ​ള​യും ഇ​യാ​ൾ വ​സ്ത്ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചാ​ണ് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​വാ​ൻ ശ്ര​മി​ച്ച​ത് .ഇ​ന്ന് പു​ല​ർ​ച്ചെ ഷാ​ർ​ജ​യി​ൽ നി​ന്നും കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ വ​ന്ന യാ​ത്ര​കാ​ര​നാ​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് റാ​ഷി​ദി​ൽ നി​ന്നാ​ണ് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​വാ​ൻ ശ്ര​മി​ച്ച 196 . 8 ഗ്രാം ​സ്വ​ർ​ണ്ണം പി​ടി​ച്ച​ത്.

ഇ​തി​ന് പ​ത്ത് ല​ക്ഷം രൂ​പ വി​ല വ​രും. കു​റ​ച്ച് സ്വ​ർ​ണ്ണം മി​ശ്രി​ത​മാ​ക്കി കാ​ലി​ന​ടി​യി​ൽ ഒ​ട്ടി​ച്ചാ​ണ് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​വാ​ൻ ശ്ര​മി​ച്ച​ത്. ര​ണ്ട് സ്വ​ർ​ണ​മാ​ല​യും ഇ​യാ​ളി​ൽ നി​ന്നും പി​ടി​കൂ​ടി​ട്ടു​ണ്ട്. സ്വ​ർ​ണം അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​വാ​ൻ ശ്ര​മി​ച്ച ര​ണ്ട് യാ​ത്ര​ക്കാ​രെ​യും എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം ക​സ്റ്റ​ഡി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

Related posts

Leave a Comment