മൂ​ന്നേ​കാ​ല്‍ ല​ക്ഷ​ത്തി​ന്‍റെ കാ​മ​റ മ​റി​ച്ചുവി​റ്റ സം​ഭ​വം; കാ​മ​റ കൈമാറിയ വ​യ​നാ​ട് സ്വ​ദേ​ശി​ക്കാ​യി അ​ന്വേ​ഷ​ണം


കൊ​ച്ചി: വാ​ട​ക​യ്‌​ക്കെ​ടു​ത്ത കാ​മ​റ മ​റി​ച്ചു വി​റ്റ സം​ഭ​വ​ത്തി​ല്‍ പ്ര​തി കാ​മ​റ കൈ​മാ​റി​യ വ​യ​നാ​ട്ടു​കാ​ര​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി മ​ര​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ടു​ക്കി ക​ട്ട​പ്പ​ന നി​ര്‍​മ​ലാ സി​റ്റി പു​തു​ശേ​രി​ല്‍​കു​ടി​യി​ല്‍ വീ​ട്ടി​ല്‍ ആ​ന​ന്ദ് (28) ആ​ണ് മ​ര​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 28ന് ​മ​ര​ടി​ലെ ലൂ​മി​നാ​സ് ഫി​ലിം ഫാ​ക്ട​റി എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നും സോ​ണി ക​മ്പ​നി നി​ര്‍​മി​ത​മാ​യ വീ​ഡി​യോ കാ​മ​റ, ബാ​റ്റ​റി, മെ​മ്മ​റി കാ​ര്‍​ഡ് തു​ട​ങ്ങി 3,25,000 രൂ​പ വി​ല വ​രു​ന്ന സാ​ധ​ന​ങ്ങ​ള്‍ വാ​ട​ക​യ്ക്ക് എ​ടു​ത്ത ശേ​ഷം ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.

കാ​മ​റ വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്തി​ന് കൈ​മാ​റി​യ​താ​യാ​ണ് ഇ​യാ​ള്‍ പോ​ലീ​സി​നെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം പ്ര​തി പി​ടി​യി​ലാ​യ​ത് അ​റി​ഞ്ഞ് എ​ല​ത്തൂ​ര്‍, കു​ണ്ട​റ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് സ​മാ​ന​രീ​തി​യി​ലു​ള്ള ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​വ​ര്‍ മ​ര​ട് പോ​ലീ​സി​ലേ​ക്ക് വി​ളി​ച്ചി​രു​ന്നു.

റി​മാ​ന്‍​ഡി​ലു​ള്ള പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വ​രും ദി​വ​സ​ങ്ങ​ളിൽ പോ​ലീ​സ് ചോ​ദ്യം ചെ​യ്യും. വി​വി​ധ ജി​ല്ല​ക​ളി​ല്‍ ഇ​യാ​ള്‍ സ​മാ​ന​രീ​തി​യി​ലു​ള്ള ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

Related posts

Leave a Comment