ഇനി തകരാനില്ല… ഇത് കോട്ടത്തറ – പിണങ്ങോട് റോഡ്

kkd-roadകല്‍പ്പറ്റ: അറ്റകുറ്റപണികള്‍ വേഗത്തില്‍ നീങ്ങാതതിനാല്‍ പിണങ്ങോട് – കോട്ടത്തറ റോഡിലൂടെയുള്ള ദുരിതയാത്രക്ക് അന്ത്യമില്ല. റോഡിന്റെ പൂര്‍ണ തകര്‍ച്ചയോടപ്പം മഴയും പെയ്യുന്നതോടെ രണ്ടു പഞ്ചായത്തുകളെ വേഗത്തില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലൂടെ കടന്നു പോവുന്ന യാത്രക്കാര്‍ക്ക് ജീവഭയത്തോടുവേണം ഇതുവഴി സഞ്ചരിക്കാന്‍.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ടാറിംഗ് നടത്തിയ റോഡിന്റെ മെറ്റലും സോളിംഗ് ചെയ്ത ഭാഗങ്ങളും പൂര്‍ണമായും തകരുകയും ചെയ്തു. കനത്ത മഴ പെയ്താല്‍ റോഡില്‍ പൊട്ടി പൊളിഞ്ഞ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് റോഡിന്റെ പൂര്‍ണ തകര്‍ച്ചക്ക് കാരണമായിരിക്കുകയാണ്.

കോട്ടത്തറ ജംഗ്ഷന്‍ മുതല്‍ തെക്കുംതറ വരെയാണ് കടുത്ത യാത്രദുരിതം അനുഭവിക്കേണ്ടി വരുന്നത്. ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും കടന്നുപേകാന്‍ പറ്റാത്ത രീതിയിലാണ് റോഡ് പൊണിഞ്ഞിരിക്കുന്നത്. ഇവിടെ വാഹനാപകടങ്ങളും നിത്യസംഭവമാണ്. കോട്ടത്തറ മുതല്‍ വെങ്ങപ്പള്ളി പഞ്ചായത്തിലെ പിണങ്ങോട് ടൗണ്‍ വരെ അഞ്ച് കിലോമീറ്ററാണ് റോഡിനുള്ളത്.  അറ്റകുറ്റപണികള്‍ നടത്താന്‍ പുതിയ പഞ്ചായത്ത് ഭരണസമിതി മുന്‍കൈ എടുക്കാത്തത് പ്രതിഷേധത്തിന് കാരണമാവുന്നുണ്ട്.

Related posts