പോ​ളി​ഷ് യു​വ​തി​ക്ക് ഇ​ന്ത്യ​ൻ ക​ട​ക്കാ​ര​ന്‍റെ സ​ത്യ​സ​ന്ധ​ത​യി​ൽ പ്ര​ശം​സ; വീ​ഡി​യോ വൈ​റ​ൽ!

ഇ​ന്ത്യ​ൻ വ്യാ​പാ​രി​യു​ടെ മാ​തൃ​കാ​പ​ര​മാ​യ സ​ത്യ​സ​ന്ധ​ത​യെ പ്ര​ശം​സി​ച്ച് വി​ദേ​ശ വ​നി​ത പ​ങ്കു​വെ​ച്ച വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു. ദീ​ർ​ഘ​കാ​ല​മാ​യി ഇ​ന്ത്യ​യി​ൽ താ​മ​സി​ക്കു​ന്ന ഡോ​മി​നി​ക പ​ട്ടാ​ലാ​സ് ക​ർ​ള എ​ന്ന പോ​ളി​ഷ് യു​വ​തി​യാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ ത​ന്‍റെ അ​നു​ഭ​വം പ​ങ്കു​വെ​ച്ച​ത്.

നാ​ല് ദി​വ​സം മു​ൻ​പ് ഡ​ൽ​ഹി​യി​ലെ ഒ​രു മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ നി​ന്ന് വാ​ങ്ങി​യ മ​രു​ന്നു​ക​ൾ അ​ട​ങ്ങി​യ ക​വ​ർ ഡോ​മി​നി​ക​യും പി​താ​വും അ​വി​ടെ​ത്ത​ന്നെ മ​റ​ന്നു​വെ​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ന് പു​റ​ത്തു​പോ​യ അ​വ​ർ​ക്ക് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മേ തി​രി​കെ വ​രാ​ൻ സാ​ധി​ച്ചു​ള്ളൂ. ക​വ​ർ തി​രി​കെ കി​ട്ടു​മെ​ന്ന വ​ലി​യ പ്ര​തീ​ക്ഷ​യൊ​ന്നു​മി​ല്ലാ​തെ​യാ​ണ് നാ​ലാം ദി​വ​സം അ​വ​ർ ക​ട​യി​ലെ​ത്തി​യ​ത്.

എ​ന്നാ​ൽ, ഡോ​മി​നി​ക ക​ട​യി​ലെ​ത്തി കാ​ര്യം പ​റ​ഞ്ഞ​യു​ട​ൻ ത​ന്നെ ക​ട​യു​ട​മ ആ ​ക​വ​ർ സു​ര​ക്ഷി​ത​മാ​യി എ​ടു​ത്തു ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ക്കാ​രു​ടെ ഈ ​ന​ന്മ ത​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യെ​ന്ന് ഡോ​മി​നി​ക വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു.
“ഇ​ത്ര​യും വ​ലി​യ ജ​ന​സം​ഖ്യ​യു​ള്ള ഇ​ന്ത്യ​യെ​പ്പോ​ലൊ​രു രാ​ജ്യ​ത്ത് ഇ​ന്നും ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ന​ട​ക്കു​ന്നു എ​ന്ന​ത് എ​ന്നെ ഞെ​ട്ടി​ക്കു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ​യാ​ണ് ഞാ​ൻ ഈ ​രാ​ജ്യ​ത്തെ ഇ​ത്ര​യ​ധി​കം സ്നേ​ഹി​ക്കു​ന്ന​ത്.” – ഡോ​മി​നി​ക പ​റ​ഞ്ഞു.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ സ​മാ​ന​മാ​യ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ച് നി​ര​വ​ധി ഇ​ന്ത്യ​ക്കാ​രാ​ണ് രം​ഗ​ത്തെ​ത്തു​ന്ന​ത്. മൊ​ബൈ​ൽ ഫോ​ണും പ​ണ​വും അ​ട​ക്ക​മു​ള്ള സാ​ധ​ന​ങ്ങ​ൾ മ​റ​ന്നു​വെ​ച്ചി​ട്ടും ക​ട​ക്കാ​ർ അ​ത് സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ച്ചു ഏ​ൽ​പ്പി​ച്ച ക​ഥ​ക​ൾ പ​ല​രും ക​മ​ന്‍റു​ക​ളി​ലൂ​ടെ പ​ങ്കു​വെ​ക്കു​ന്നു​ണ്ട്. ‘ഇ​ത് ഇ​ന്ത്യ​യി​ൽ മാ​ത്രം സം​ഭ​വി​ക്കു​ന്ന കാ​ര്യ​മാ​ണ്’ എ​ന്നാ​ണ് ഭൂ​രി​ഭാ​ഗം പേ​രു​ടെ​യും പ്ര​തി​ക​ര​ണം.

Related posts

Leave a Comment