പോലീസുകാരന്‍റെ മരണത്തിൽ ദുരൂഹത നീങ്ങിയില്ല; പരാതിയുമായി ബന്ധുക്കൾ


കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി​പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ എം.​പി. സു​ധീ​ഷി​ന്‍റെ ആ​ത്മ​ഹ​ത്യ​യി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ രം​ഗ​ത്ത്.

ജോ​ലി സ​മ്മ​ർ​ദ്ദ​മാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്കു കാ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ല്‍ ഉ​ന്ന​ത​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു പ​രാ​തി ന​ല്‍​കാ​നൊ​രു​ങ്ങു​ക​യാ​ണു കു​ടും​ബം.​അ​തേ​സ​മ​യം സം​ഭ​വ​ത്തെക്കു​റി​ച്ച് പോ​ലീ​സ് അ​നൗ​ദ്യോ​ഗി​ക​മാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

കു​റ്റ്യാ​ടി ടി​ബി റോ​ഡി​ലെ കെ.​സി. ബി​ല്‍​ഡിം​ഗി​ന്‍റെ കാ​ര്‍ പോ​ര്‍​ച്ചി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു പാ​തി​ര​പ്പ​റ്റ മൈ​ത്രി ബ​സ് സ്‌​റ്റോ​പ്പി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന സു​ധീ​ഷി​നെ ക​ണ്ടെ​ത്തി​യ​ത്.

സു​ധീ​ഷി​ന്‍റെ മൊ​ബൈ​ല്‍​ഫോ​ണ്‍, സ്വ​ര്‍​ണമാല‍, മോ​തി​രം എ​ന്നി​വ​യും കാ​ണാ​താ​യി​ട്ടു​ണ്ട്. ഇ​തും സം​ഭ​വ​ത്തി​ലെ ദൂ​രൂ​ഹ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു.​സു​ധീ​ഷി​ന് സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് കു​ടും​ബാം​ഗ​ങ്ങ​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന.

സു​ധീ​ഷി​നെ ക​ഴി​ഞ്ഞ ദി​വ​സം ഡ്യൂ​ട്ടി​ക്കി​ടെ രാ​വി​ലെ 11 ഓ​ടെ​യാ​ണ് കാ​ണാ​താ​യ​ത്.​പി​ന്നീ​ട് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് കു​റ്റ്യാ​ടി ടി​ബി റോ​ഡി​ലെ കാ​ര്‍ പാ​ര്‍​ക്കിം​ഗി​ല്‍ തൂ​ങ്ങി മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്കാ​യി മൃ​ത​ദേ​ഹം രാ​ത്രി സം​ഭ​വ സ്ഥ​ല​ത്തുനി​ന്നു മാ​റ്റു​ന്ന​തു നാ​ട്ടു​കാ​ർ ത​ട​ഞ്ഞി​രു​ന്നു. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​ത്. രാ​ത്രി​യി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ​തിനു പി​ന്നി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചി​രു​ന്നു.​

മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളജി​ലേ​ക്കു മാ​റ്റാ​നാ​യി​രു​ന്നു ശ്ര​മം. എ​ന്നാ​ൽ നൂ​റോ​ളം വ​രു​ന്ന നാ​ട്ടു​കാ​ർ ഇ​ത് ത​ട​യു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് കു​ടും​ബ​വും രം​ഗ​ത്തെ​ത്തു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ ഇ​ന്ന് കു​റ്റ്യാ​ടി​യി​ല്‍ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തും.

Related posts

Leave a Comment