സ്‌​പെ​യി​നി​ലേ​ക്ക് വിസ; 18 ല​ക്ഷ​ത്തിലേറെ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി

പ​യ്യ​ന്നൂ​ര്‍: സ്‌​പെ​യി​നി​ലേ​ക്ക് വീസ വാ​ഗ്ദാ​നം ചെ​യ്ത് മൂ​ന്നു​പേ​രി​ല്‍​നി​ന്നാ​യി 18,26,771 രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ​പ​യ്യ​ന്നൂ​ര്‍ താ​യി​നേ​രി​യി​ലെ വി​ബി​ന്‍ വി​ന്‍​സ്റ്റ​ന്‍റെ പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ ക​ണ്ടോ​ത്തെ വി​നാ​യ​ക്, ഇ​രി​ട്ടി ആ​ന​പ്പ​ന്തി​യി​ലെ സ്മി​ത ടി.​ ജോ​ണ്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് വ​ഞ്ച​നാ​കു​റ്റ​ത്തിനു കേ​സെ​ടു​ത്തു.

ക​ഴി​ഞ്ഞ​വ​ര്‍​ഷം ജൂ​ണ്‍ മു​ത​ല്‍ പ​ല ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ ത​ട്ടി​പ്പു ന​ട​ത്തി​യ​ത്. സ്‌​പെ​യി​നി​ലേ​ക്ക് വീസ തരപ്പെടുത്തിന​ല്‍​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ​രാ​തി​ക്കാ​ര​നാ​യ വി​ബി​നി​ല്‍​നി​ന്ന് 8,81,598 രൂ​പ​യാ​ണ് പ്ര​തി​ക​ള്‍ വാ​ങ്ങി​യ​ത്.

കൂ​ടാ​തെ സ​ഹൃ​ത്തു​ക്ക​ളാ​യ യ​ദു​കൃ​ഷ്ണ​ന്‍റെ ക​യ്യി​ല്‍​നി​ന്ന് 6,45,173 രൂ​പ​യും കെ.​വി. മി​ഥു​നി​ല്‍​ നി​ന്ന് മൂ​ന്ന് ല​ക്ഷം രൂ​പ​യും വീസ ന​ല്‍​കാ​മെ​ന്ന ഉ​റ​പ്പി​ല്‍ വാ​ങ്ങി​യ​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

എ​ന്നാ​ല്‍, പ​ല​വ​ട്ടം ചോ​ദി​ച്ചി​ട്ടും വീ​സ​യോ ന​ല്‍​കി​യ പ​ണ​മോ തി​രി​ച്ച് ന​ല്‍​കാ​തെ വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന പ​രാ​തി​യി​ലാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Related posts

Leave a Comment