അ​തി​ശ​ക്ത മ​ഴ​യ്ക്കു സാ​ധ്യ​ത; 17 വ​രെ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്; ഈ​​രാ​​റ്റു​​പേ​​ട്ട-​​വാ​​ഗ​​മ​​ണ്‍ റോ​​ഡി​​ല്‍ രാ​​ത്രി​​കാ​​ല യാ​​ത്രാ​​നി​​രോ​​ധ​​നം


കോ​​ട്ട​​യം: അ​​തി​​ശ​​ക്ത മ​​ഴ​​യ്ക്കു സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ല്‍ 17 വ​​രെ കോ​​ട്ട​​യം ജി​​ല്ല​​യി​​ല്‍ കേ​​ന്ദ്ര കാ​​ലാ​​വ​​സ്ഥാ​​വ​​കു​​പ്പ് ഓ​​റ​​ഞ്ച് അ​​ല​​ര്‍​ട്ട് പ്ര​​ഖ്യാ​​പി​​ച്ചു.

ഈ​​രാ​​റ്റു​​പേ​​ട്ട-​​വാ​​ഗ​​മ​​ണ്‍ റോ​​ഡി​​ല്‍ രാ​​ത്രി​​കാ​​ല യാ​​ത്രാ​​നി​​രോ​​ധ​​നം

കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ മ​​ഴ തു​​ട​​രു​​ന്ന​​തി​​നാ​​ലും വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ല്‍ അ​​തി​​ശ​​ക്ത​​മാ​​യ മ​​ഴ മു​​ന്ന​​റി​​യി​​പ്പ് ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​തി​​നാ​​ലും ജി​​ല്ല​​യി​​ലെ വി​​നോ​​ദ​​സ​​ഞ്ചാ​​ര കേ​​ന്ദ്ര​​ങ്ങ​​ളാ​​യ ഇ​​ല​​വീ​​ഴാ​​പൂ​​ഞ്ചി​​റ, ഇ​​ല്ലി​​ക്ക​​ല്‍​ക്ക​​ല്ല് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​വും ഈ​​രാ​​റ്റു​​പേ​​ട്ട -വാ​​ഗ​​മ​​ണ്‍ റോ​​ഡി​​ലെ രാ​​ത്രി​​കാ​​ല യാ​​ത്ര​​യും 15 വ​​രെ നി​​രോ​​ധി​​ച്ചു.

ഖ​​ന​​നം നി​​രോ​​ധി​​ച്ചു

കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ മ​​ഴ തു​​ട​​രു​​ന്ന​​തി​​നാ​​ലും വ​​രും​​ദി​​വ​​സ​​ങ്ങ​​ളി​​ല്‍ അ​​തി​​ശ​​ക്ത​​മാ​​യ മ​​ഴ മു​​ന്ന​​റി​​യി​​പ്പു ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​തി​​നാ​​ലും 15 വ​​രെ ജി​​ല്ല​​യി​​ല്‍ എ​​ല്ലാ​​വി​​ധ ഖ​​ന​​ന പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളും നി​​രോ​​ധി​​ച്ചു.

Related posts

Leave a Comment