പ​ര​സ്പ​രം ക​ണ്ട​പ്പോ​ൾ സ​ഹോ​ദ​ര​ങ്ങ​ളു​ടെ ക​ണ്ണു​നി​റ​ഞ്ഞു; പ​ത്തു മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം അ​ശോ​ക് ഗൗ​ഡ നാ​ട്ടി​ലേ​ക്ക്

കാ​ഞ്ഞി​ര​പ്പ​ള്ളി: അ​ശോ​ക് രാ​ജാ​റാം ഗൗ​ഡ എ​ന്ന സ​ഹോ​ദ​ര​നെ ക​ണ്ട​പ്പോ​ൾ ര​മേ​ശ് രാ​ജാ​റാം ഗൗ​ഡ​യു​ടെ ക​ണ്ണു​നി​റ​ഞ്ഞു. അ​ത് സ​ന്തോ​ഷ​ത്തി​ന്‍റെ ക​ണ്ണീ​രാ​യി​രു​ന്നു. പ​ത്തു​മാ​സം മു​ന്പു ക​ൺ​മു​ന്നി​ൽ​നി​ന്നു മ​റ​ഞ്ഞ സ​ഹോ​ദ​ര​നെ ക​ണ്ടെ​ത്തി​യ​തി​ന്‍റെ സ​ന്തോ​ഷ​ക്ക​ണ്ണീ​ർ. ട്രെ​യി​ൻ മാ​റി​ക്ക​യ​റി കേ​ര​ള​ത്തി​ലെ​ത്തി അ​ല​ഞ്ഞു​ന​ട​ന്ന മ​ഹാ​രാ​ഷ്‌​ട്ര സ്വ​ദേ​ശി​യാ​യ അ​ശോ​ക് രാ​ജാ​റാം ഗൗ​ഡ ഒ​ടു​വി​ൽ സ്വ​ന്തം നാ​ട്ടി​ലേ​ക്കു പോയി.

മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന അ​ശോ​ക് രാ​ജാ​റാം ഗൗ​ഡ പ​ത്തു മാ​സം മു​ന്പാ​ണ് ട്രെ​യി​ൻ മാ​റി​ക്ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്. പൊ​ൻ​കു​ന്ന​ത്ത് അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ന്ന അ​ശോ​കി​നെ ക​ണ്ട ഹോ​ട്ട​ലു​ട​മ വേ​ണു​ധ​ര​ൻ പി​ള്ള​യ്ക്ക് തോ​ന്നി​യ സം​ശ​യ​മാ​ണ് ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ലേ​ക്ക് എ​ത്തി​യ​ത്. പ​ണം കൊ​ടു​ത്തി​ട്ടും വാ​ങ്ങാ​തി​രു​ന്ന അ​ശോ​കി​നോ​ട് വേ​ണു​ധ​ര​ൻ പി​ള്ള നാ​ട് എ​വി​ടെ​യാ​ണെ​ന്ന​ട​ക്കം ചോ​ദി​ച്ച് മ​ന​സി​ലാ​ക്കി. തു​ട​ർ​ന്നു സി​ന്ധു​ദു​ർ​ഗ് ജി​ല്ല​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു.

പോ​ലീ​സ് സ്റ്റേ​ഷ​ൻ മു​ഖാ​ന്ത​ിരം ബ​ന്ധു​ക്ക​ളെ വി​വ​രം അ​റി​യി​ച്ച​തി​നു ശേ​ഷ​മാ​ണ് ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ എ​ന്നി​വ​രെ വി​വ​ര​മ​റി​യി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ഇ​വ​ർ മു​ഖാ​ന്ത​രം പൊ​ൻ​കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം രാ​ത്രി​യി​ൽ അ​ശോ​കി​നെ കൂ​വ​പ്പ​ള്ളി ഹോ​ളി​ക്രോ​സ് ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്തു.

ഇ​ന്ന​ലെ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ​ത്തി​യ സ​ഹോ​ദ​ര​ൻ ര​മേ​ശ് രാ​ജാ​റാം ഗൗ​ഡ​യും മ​ക​ൻ ആ​ന​ന്ദ് ര​മേ​ശ് ഗൗ​ഡ​യും ചേ​ർ​ന്ന് അ​ശോ​കി​നെ നാ​ട്ടി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു പോ​യി. കേ​ര​ള​ത്തി​ന്‍റെ ദ​യാ​വാ​യ്പി​നും ക​രു​ത​ലി​നും അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു.ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം ഡോ. ​സി​സ്റ്റ​ർ ഷി​ൻ​സി ഏ​ബ്ര​ഹാം, വേ​ണു​ധ​ര​ൻ പി​ള്ള, കൂ​വ​പ്പ​ള്ളി ഹോ​ളി​ക്രോ​സ് ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​ശോ​കി​നെ യാ​ത്ര​യാ​ക്കി​യ​ത്.

Related posts

Leave a Comment