ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ കോംഗോ വൈറസ് പടരുന്നു. രോഗം ബാധിച്ചു മൂന്നുപേർ ഇതുവരെ മരിച്ചതായാണ് റിപ്പോർട്ട്. ഖൈബർ പഖ്തൂണ്‍ഖ്വയില്‍ രണ്ടും കറാച്ചിയിൽ ഒരാളുമാണു മരിച്ചത്. നിരവധിപ്പേർ ആശുപത്രിയിൽ ചികിത്സയിലാണ്. പാക്കിസ്ഥാന്റെ വിവിധ പ്രവിശ്യകളിൽ രോഗബാധ രൂക്ഷമാകുന്നതായാണ് റിപ്പോർട്ട്.
പാക്കിസ്ഥാനില്‍ കോംഗോ വൈറസ് പടരുന്നു
