പത്തനംതിട്ട: ഭര്‍തൃമതിയും ഒരുകുഞ്ഞിന്റെ മാതാവുമായ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. ചെങ്ങറ പൊയ്കയില്‍ വീട്ടില്‍ വിഷ്ണു ശങ്കറാണ് (32) അറസ്റ്റിലായത്. ജനുവരി ഒന്നുമുതല്‍ ജൂലൈ ഏഴുവരെയുള്ള കാലയളവില്‍ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
ഇന്സ്റ്റാംഗ്രാമിലൂടെയുള്ള പരിചയം മുതലെടുത്ത് നിര്‍ബന്ധിച്ച് യുവതിയില്‍നിന്ന് മൊബൈല്‍ ഫോണും പണവും കൈവശമാക്കി. ഇരുവരും ചേര്‍ന്നുള്ള ചിത്രങ്ങള്‍ യുവതിയുടെ ഫോണില്‍ എടുത്തിരുന്നതായും പലദിവസങ്ങളിലും യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗത്തിന് വിധേയയാക്കിയെന്നും പരാതിയില്‍ പറയുന്നു.
നിര്‍ബന്ധിച്ച് അര്‍ധനഗ്ന ഫോട്ടോകള്‍ ഫോണില്‍ എടുത്ത് സൂക്ഷിക്കുകയും തുടര്‍ന്ന് യുവാവിന്റെ സുഹൃത്തിന് അയച്ചുകൊടുക്കുകയും ചെയ്തു. ഇതോടെയാണ് യുവതി പരാതിയുമായി മലയാലപ്പുഴ പോലീസിനെ സമീപിച്ചത്.യുവാവിനെ ഇയാളുടെ മാതൃസഹോദരി വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ ഹരിപ്പാട് മുട്ടത്തെ വീട്ടില്‍നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുതിനായി കസ്റ്റഡിയിലെടുത്തു. വിഷ്ണു ശങ്കറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട, മലയാലപ്പുഴ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് യുവാവെന്ന് പോലീസ് പറഞ്ഞു.
മലയാലപ്പുഴ പോലീസ് ഇന്‍സ്പെക്ടര്‍ ബി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ എസ്ഐ വി. എസ്. കിരണ്‍, എഎസ്ഐ ജയലക്ഷ്മി തുടങ്ങിയവരുള്‍പ്പെടുന്നു.