പ​റ​മ്പി​ല്‍ കൂട്ടുകാരുമൊത്ത് ക​ളി​ക്കാ​ന്‍ വന്ന സമയം വെള്ളം കുടിക്കാനായി വയോധികന്‍റെ വീട്ടിൽ കയറി; പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; ആശുപത്രിയിലെത്തിയപ്പോൾ അഞ്ച് മാസം ഗർഭിണി; 70-കാരൻ അറസ്റ്റിൽ

കോ​ഴി​ക്കോ​ട്: പ​ന്ത്ര​ണ്ട് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ. താ​മ​ര​ശേ​രി​യി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ മെ​യ് 15-ന് ​ക​ടു​ത്ത വ​യ​റു വേ​ദ​ന​യു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പെ​ൺ​കു​ട്ടി അ​ഞ്ച് മാ​സം ഗ​ര്‍​ഭി​ണി​യാ​ണ് എ​ന്ന വി​വ​രം അ​റി​ഞ്ഞ​ത്.

തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​വി​ടെ നി​ന്നും ഡോ​ക്ട​ര്‍ ന​ല്‍​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

പ്ര​തി​യു​ടെ വീ​ടി​നു സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ പ​റ​മ്പി​ല്‍ പെ​ണ്‍​കു​ട്ടി ക​ളി​ക്കാ​ന്‍ വ​രി​ക​യും, ഇ​ട​ക്ക് വീ​ട്ടി​ല്‍ വെ​ള്ളം കു​ടി​ക്കാ​നാ​യി എ​ത്താ​റു​മു​ണ്ടാ​യി​രു​ന്നു, ഈ ​അ​വ​സ​രം മു​ത​ലെ​ടു​ത്ത് ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നാ​യി 70 കാ​ര​നെ ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. സാ​മ്പി​ള്‍ എ​ടു​ത്ത് ര​ണ്ടു​മാ​സ​ത്തി​ന് ശേ​ഷം ഡി​എ​ന്‍​എ ഫ​ലം പു​റ​ത്ത് വ​ന്ന​തോ​ടെ​യാ​ണ് പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment