ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്കി​! ഖത്തറിൽ മരിച്ച മിൻസയുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും

കോ​ട്ട​യം: ക​ഴി​ഞ്ഞ ദി​വ​സം ഖ​ത്ത​റി​ൽ സ്കൂ​ൾ ബ​സി​നു​ള്ളി​ൽ കു​ടു​ങ്ങി മ​രി​ച്ച നാ​ലുവ​യ​സു​കാ​രി മി​ൻ​സ​യു​ടെ മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ നാ​ട്ടി​ലെ​ത്തി​ക്കും.

രാ​വി​ലെ എ​ട്ട​ര​യോ​ടെ മൃ​ത​ദേ​ഹം നെ​ടു​ന്പാ​ശേ​രി​യി​ൽ എ​ത്തി​ക്കു​മെ​ന്നാ​ണ് വി​വ​രം. സംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കു മെന്നു വീ​ട്ടു​കാ​ർ അ​റി​യി​ച്ചു.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ര​ണ്ടു ദി​വ​സ​ത്തി​ന​കം നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ഖ​ത്ത​ർ സ​ർ​ക്കാ​ർ ക്ര​മീ​ക​ര​ണം ചെ​യ്ത​ത്.

ഖ​ത്ത​ർ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ബു​ഥെ​യ്ന ബി​ൻ​ത് അ​ലി അ​ൽ നു​ഐ​മി, കുട്ടിയുടെ പിതാവ് അ​ഭി​ലാ​ഷി​നെ​യും മറ്റു കുടുംബാം ഗങ്ങളെയും വീ​ട്ടി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ച് ആ​ശ്വ​സി​പ്പി​ച്ചി​രു​ന്നു.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഖ​ത്ത​ർ സ​ർ​ക്കാ​ർ മി​ൻ​സ മറിയം ജേക്കബ് പ​ഠി​ച്ചി​രു​ന്ന കി​ന്‍റ​ർ​ഗാ​ർ​ട്ട​ൻ അ​ധി​കൃ​ത​ർ​ക്കെ​തി​രേയും സ്കൂ​ൾ ബ​സ് ജീ​വ​ന​ക്കാ​ർ​ക്കെ​തിരേ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

സ്കൂ​ൾ ബ​സി​നു​ള്ളി​ൽ ഉ​റ​ങ്ങി​പ്പോ​യ മി​ൻ​സ ക​ന​ത്ത ചൂ​ടേ​റ്റാ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം ചി​ങ്ങ​വ​നം കൊ​ച്ചു​പ​റ​ന്പി​ൽ അ​ഭി​ലാ​ഷ് ചാ​ക്കോ- സൗ​മ്യ ദ​ന്പ​തി​ക​ളു​ടെ ഇ​ള​യ​ മ​ക​ൾ മി​ൻ​സ അഞ്ചാം ജ​ന്മ​ദി​ന​ത്തി​ലാ​ണ് മ​രി​ച്ച​ത്.

മ​റ്റു കു​ട്ടി​ക​ൾ പു​റ​ത്തി​റ​ങ്ങി സ്കൂ​ളി​ലേ​ക്കു പോ​യ​പ്പോ​ൾ മി​ൻ​സ ബ​സി​നു​ള്ളി​ൽ ഉ​റ​ങ്ങു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തി​രു​ന്ന ജീ​വ​ന​ക്കാ​ർ ബ​സ് ലോ​ക്ക് ചെ​യ്തു പോ​വു​ക​യാ​യി​രു​ന്നു.

ഖ​ത്ത​റി​ലെ ക​ന​ത്ത ചൂ​ട് താ​ങ്ങാ​നാ​വാ​തെ​യാ​ണ് കു​ട്ടി മ​രി​ച്ച​ത്. ഉ​ച്ച​യ്ക്കു കു​ട്ടി​ക​ളെ തി​രിച്ചെത്തി ക്കാൻ ബ​സ് എ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ബ​സി​ൽ കു​ട്ടി കു​ടു​ങ്ങി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ചി​ത്ര​ര​ച​നാ രം​ഗ​ത്തും ഡി​സൈ​നിം​ഗ് മേ​ഖ​ല​യി​ലും ശ്ര​ദ്ധേ​യ​നാ​യ അ​ഭി​ലാ​ഷും കു​ടും​ബ​വും ഏ​റെ വ​ർ​ഷ​ങ്ങ​ളാ​യി ഖ​ത്ത​റി​ലാ​ണ്.

സൗ​മ്യ കോ​ട്ട​യം ഏ​റ്റു​മാ​നൂ​ർ കു​റ്റി​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. സ​ഹോ​ദ​രി മീ​ഖ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

Related posts

Leave a Comment