വിമാനത്തിൽ യാത്രക്കാരനെ മർദിച്ച സഹയാത്രകിനെ ഇറക്കിവിട്ടു. മുംബൈ – കോൽക്കത്ത ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. മുംബൈയിൽ നിന്ന് വിമാനം പറക്കാൻ തയാറെടുക്കവെ പരിഭ്രാന്തനായ യുവാവ് വിമാനത്തിൽനിന്ന് ഇറങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
തുടർന്ന് തന്റെ സമീപത്തിരുന്ന യുവാവിനെ ഇയാൾ ആക്രമിക്കുകയായിരുന്നു. പിന്നീട് ഇയാളെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.