വിവാഹം കഴിക്കാൻ പല മാട്രിമോണിയൽ സൈറ്റിലും പത്രങ്ങളിലുമൊക്കെ പരസ്യം കൊടുത്തിട്ടും ഒന്നും സെറ്റ് ആകാതെ ഇരിക്കുന്ന ധാരാളം ചെറുപ്പക്കാർ നമ്മുടെ സമൂഹത്തിലുണ്ട്. പണ്ടൊക്കെ കല്യാണം നടക്കണമെങ്കിൽ ബ്രോക്കർമാർ കനിയണം.
എന്നാൽ അതിൽ നിന്നെല്ലാം മാറ്റങ്ങൾ വന്നിട്ടും ധാരാളം ചെറുപ്പക്കാർ കല്യാണം കഴിക്കാതെ നിൽക്കുന്നുണ്ട്. കല്യാണം നടക്കാതെ വന്നപ്പോൾ സ്വയം വിവാഹം ചെയ്ത യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഇറ്റാലിയൻ യുവതിയും ഫിറ്റ്നസ് ട്രെയിനറുമായ ലോറ മെസിയാണ് സ്വയം വിവാഹിതയായത്. ഇങ്ങനെ സ്വയം വിവാഹം കഴിക്കുന്നതിനെ . ‘സോളോഗമി’ എന്നാണ് പറയുന്നത്. യുവതി വധുവിന്റെ വേഷത്തിൽ അണിഞ്ഞൊരുങ്ങി എത്തിയ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായി.