പുതുക്കാട്: സംസ്ഥാനത്തെ മുഴുവന്‍ ചുമട്ട് തൊഴിലാളികളെയും സൗജന്യ റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. ലോഡിംഗ് അണ്‍ലോഡിംഗ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ എഐടിയുസി പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചുമട്ട് തൊഴിലാളികളുടെ തൊഴില്‍ കുറഞ്ഞ് വരുന്നത് സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. യൂണിയന്‍ മണ്ഡലം പ്രസിഡന്റ് സി.യു. പ്രിയന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.ആര്‍.ദൂപേശ്, വി.എസ്. പ്രിന്‍സ്, കെ.എം.ചന്ദ്രന്‍, പി.എം.നിക്‌സന്‍, പി.കെ.ശേഖരന്‍, വി.കെ.ലതിക, എന്‍.കെ.സുബ്രന്‍, എന്നിവര്‍ സംസാരിച്ചു.
പൊതുസമ്മേളനത്തിന്റെ ഭാഗമായി അളഗപ്പനഗറില്‍ നിന്നും ആരംഭിച്ച പ്രകടനം ആമ്പല്ലൂരില്‍ സമാപിച്ചു. കെ.പി.ബേബി, റെന്നി വര്‍ഗീസ്, കെ.പി.വിനോദ്, എം.ടി.ശിവരാമന്‍, കരുണാകരന്‍ മോനൊടി, കെ.ഒ.രാജു, മുജീബ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.