നെന്മാറ: മാട്ടുപ്പാറ മനങ്ങോട് പ്രദേശത്ത് ലംഗൂർ ഇനത്തിൽപ്പെട്ട ഹനുമാൻകുരങ്ങ് എത്തിയതു കൗതുകമായി. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണു പ്രദേശത്ത് ഹനുമാൻകുരങ്ങിനെ നാട്ടുകാർ ആദ്യമായി കണ്ടത്. തീറ്റതേടിയെത്തിയ ഹനുമാൻകുരങ്ങ് വീടുകൾക്കു സമീപത്തും പരിസരത്തുമായി ഏറെനേരം ചുറ്റിക്കറങ്ങി. പ്രദേശത്തു സാധാരണയായി കാണാത്ത ഹനുമാൻകുരങ്ങ് എത്തിയതോടെ നിരവധിപേർ കാണാനെത്തി. മരങ്ങളിലും കെട്ടിടങ്ങളിലുമെല്ലാം സഞ്ചരിച്ച കുരങ്ങ് നാട്ടുകാർക്കു കൗതുകക്കാഴ്ചയായി. പ്രദേശത്ത് ഇതാദ്യമായാണ് ഹനുമാൻ കുരങ്ങിനെ കാണുന്നതെന്നു നാട്ടുകാർ പറഞ്ഞു. നെല്ലിയാന്പതി വനമേഖലയിൽനിന്നു ചേരുംകാട്, അളുവശേരി ഭാഗങ്ങളിലൂടെ സഞ്ചരിച്ച് മാട്ടുപ്പാറ മനങ്ങോട് പ്രദേശത്ത് എത്തിയതാകാമെന്നാണു നാട്ടുകാരുടെ നിഗമനം. വനമേഖലയോടുചേർന്ന പ്രദേശങ്ങളിൽനിന്ന് ഭക്ഷണം തേടി വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്ക് എത്തുന്ന സാഹചര്യത്തിലാണു ഹനുമാൻ കുരങ്ങിന്റെ വരവും ശ്രദ്ധേയമായത്.
Read MoreDay: November 11, 2026
ന്യുമോണിയ നിസാരമല്ല, വിദഗ്ധ ചികിത്സ വൈകിപ്പിക്കരുത്
ജീവനു ഭീഷണിയായ ഈ ഗുരുതര ശ്വാസകോശ അണുബാധയാണു ന്യുമോണിയ. ന്യുമോണിയ വിവിധ രോഗകാരികള്‍ മൂലമാണ് ഉണ്ടാകുന്നത്-പ്രാഥമികമായി വൈറസ്, ബാക്ടീരിയ, അല്ലെങ്കില്‍ ഫംഗസ്. ഇത് രോഗിയില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ പകരുന്നു. പ്രായമായവരില്‍ (55 വയസും അതിനുമുകളിലും പ്രായമുള്ളവരില്‍), ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കാനുള്ള സാദ്ധ്യത ചെറുപ്പക്കാരേക്കാള്‍ 13 മടങ്ങ് കൂടുതലാണ് (പ്രായം 18-49). ദൗര്‍ഭാഗ്യവശാല്‍, അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്കിടയിലെ മരണത്തിന് കാരണമായ പ്രധാന പകര്‍ച്ചവ്യാധിയായി ന്യുമോണിയ തുടരുന്നു. ഓരോ വര്‍ഷവും ഏകദേശം 1.6 ദശലക്ഷം ജീവന് ന്യുമോണിയ മൂലം നഷ്ടപ്പെടുന്നു. മെഡിക്കല്‍ പുരോഗതികള്‍ മെച്ചപ്പെട്ട ചികിത്സ നല്‍കുന്നുണ്ടെങ്കിലും, ന്യുമോണിയയും മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകളും ഒരു മരണകാരണമായി തുടരുന്നു, പ്രത്യേകിച്ചും 2021 ലെ COVID-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍. ന്യൂമോണിയ സംബന്ധമായ മരണങ്ങള് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളെ ആയതിനാല്‍, ആരോഗ്യ പരിപാലന അസമത്വങ്ങളും…
Read Moreഓറഞ്ച് പ്ലഷ് കളിപ്പാട്ടം കെട്ടിപ്പിടിച്ചു കരഞ്ഞ ആ കുഞ്ഞികുരങ്ങൻ ഓർമ്മയില്ലേ? മാതൃകയായി പഞ്ചിന്റെ പുതിയ മാറ്റം; വീഡിയോ വൈറൽ
അമ്മ ഉപേക്ഷിച്ചതിനെ തുടർന്ന് ഓറഞ്ച് നിറത്തിലുള്ള ഒരു വലിയ പ്ലഷ് ഒറാംഗുട്ടാൻ കളിപ്പാട്ടത്തെ അമ്മയായി കരുതി കെട്ടിപ്പിടിച്ചു കിടന്നിരുന്ന ‘പഞ്ച്’ (Punch) എന്ന കുഞ്ഞികുരങ്ങന്റെ കഥ മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ, ആ പഴയ സങ്കടങ്ങളൊക്കെ മാറി മറ്റുള്ള കുഞ്ഞുങ്ങൾക്ക് തുണയായി മാറിയിരിക്കുന്ന പഞ്ചിന്റെ പുതിയ വീഡിയോകളാണ് നെറ്റിസൺസിന്റെ മനംകവരുന്നത്. 2026 ഫെബ്രുവരിയിലാണ് പഞ്ച് ആദ്യം ഇന്റർനെറ്റിൽ തരംഗമായത്. അമ്മ ഉപേക്ഷിച്ചതിന് ശേഷം മൃഗശാലയിലെ മറ്റ് കുരങ്ങന്മാർക്കിടയിൽ അതിജീവിക്കാൻ പാടുപെട്ട പഞ്ചുവിന് ആശ്വാസത്തിനായാണ് ജീവനക്കാർ ഒരു പ്ലഷ് ടോയ് നൽകിയത്. മറ്റു കുരങ്ങന്മാരുടെ ഒറ്റപ്പെടുത്തലും ആക്രമണങ്ങളും നേരിട്ട പഞ്ച് ഈ കളിപ്പാട്ടത്തെ ചേർത്തുപിടിച്ചാണ് തണൽ കണ്ടെത്തിയിരുന്നത്. മെലീസ വോങ് എന്ന എക്സ് ഉപയോക്താവ് പങ്കുവെച്ച വീഡിയോയിൽ, മൃഗശാലയിൽ പുതുതായി ജനിച്ചൊരു കുഞ്ഞികുരങ്ങന്റെ അടുത്തേക്ക് പഞ്ച് പതുക്കെ ചെന്ന് അതിന്റെ കൂടെ കിടക്കുന്നതും, അതിനെ സൂക്ഷ്മമായി പരിപാലിക്കുന്നതും…
Read More100 കോടി പിന്നിട്ട് സൂര്യയുടെ ‘സീൻ’: നന്ദി അറിയിച്ച് ജ്യോതിക
തമിഴകത്തിന്റെ പ്രിയതാരം സൂര്യ നായകനായെത്തിയ ‘സീൻ’ ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുന്നു. റിലീസ് ചെയ്തു ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽനിന്ന് 100 കോടിയിലേറെ കളക്ഷൻ വാരിക്കൂട്ടി. ചരിത്ര വിജയത്തിനു പിന്നാലെ സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതിക പ്രേക്ഷകരോടുള്ള നന്ദി അറിയിച്ച് രംഗത്തെത്തി. ‘മനസ് നന്ദികൊണ്ടു നിറഞ്ഞിരിക്കുന്നു. ഭാഷയ്ക്കും അതിരുകൾക്കും അതീതമായി ‘സീൻ’ സിനിമയ്ക്കു നിങ്ങൾ നൽകിയ സ്നേഹവും പിന്തുണയും ഞങ്ങൾ ഹൃദയത്തോടു ചേർത്തുവയ്ക്കുന്നു. എല്ലാ പ്രേക്ഷകർക്കും നന്ദി. നിങ്ങളുടെ സ്നേഹമാണ് പുതിയ പരീക്ഷണങ്ങൾക്കുള്ള ധൈര്യം. എന്നും കടപ്പെട്ടിരിക്കുന്നു…’ താരങ്ങൾ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ക്രൈം കോമഡി ചിത്രമായ ‘സീൻ’ സംവിധാനം ചെയ്തത് ജിത്തു മാധവനാണ്. ചിത്രത്തിൽ ഇൻബരാജ് എന്ന പൊലിസ് ഉദ്യോഗസ്ഥനായാണ് സൂര്യയെത്തുന്നത്. ഒപ്പം നസ്രിയ നസീം, നസ്ലൻ എന്നിവരും വെള്ളിത്തിരയിലുണ്ട്. വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നസ്ലന്റെ പ്രകടനത്തിനും മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ജ്യോതികയുടെ സർപ്രൈസ് കാമിയോ വേഷവും…
Read More‘രാജ്കുമാർ പെരിയസാമി ഏതൊരു നടിയുംആഗ്രഹിക്കുന്ന സംവിധായകൻ’: സായി പല്ലവി
ഏതൊരു നടിയും ആഗ്രഹിക്കുന്ന മികച്ച സംവിധായകനാണ് രാജ്കുമാർ പെരിയസാമിയെന്ന് സായി പല്ലവി. കഥാപാത്രങ്ങളുടെ സൂക്ഷ്മാംശങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവയെ കൃത്യതയോടെ രൂപപ്പെടുത്താൻ അദ്ദേഹത്തിനു പ്രത്യേക മികവുണ്ട്. അഭിനേതാക്കളിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന്റെ മേക്കിംഗ് രീതി സഹായിക്കുമെന്നും താരം കൂട്ടിച്ചേർത്തു. ധനുഷും മമ്മൂട്ടിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ഓം’ എന്ന പുതിയ ചിത്രമാണു സായി പല്ലവിയുടേതായി പുറത്തിറങ്ങാനുള്ളത്. ഈ ആഴ്ച റിലീസ് ചെയ്ത ബിഗ് ബജറ്റ് ചിത്രം ‘രാമായണ’ ആഗോളതരംഗമായി മാറിയിരിക്കുകയാണ്. ‘ഓം’ എന്ന ചിത്രത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയുടെ വേഷമാണു താരം കൈകര്യം ചെയ്യുന്നത്. ശക്തമായ പൊലിസ് കഥാപാത്രത്തെ അവതരിപ്പിക്കാൻ തനിക്ക് ഏറ്റവും വലിയ പ്രചോദനവും പിന്തുണയും നൽകിയതു സംവിധായകനാണെന്നും താരം വെളിപ്പെടുത്തി. ശിവകാർത്തികേയനെ നായകനാക്കി ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം “അമരനു’ ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് “ഓം’.
Read Moreഇന്ത്യൻ ജനസംഖ്യ 150 കോടിയിലേക്ക്; എയിംസിലെ ഡിജിറ്റൽ ബോർഡ് ദൃശ്യങ്ങൾ വൈറലാകുന്നു
ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സ്ഥാപിച്ചിട്ടുള്ള ഇന്ത്യയുടെ ജനസംഖ്യാ കൗണ്ടർ ബോർഡിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. രാജ്യത്തെ ജനസംഖ്യ അതിവേഗം 150 കോടിയിലേക്ക് അടുക്കുകയാണെന്ന തരത്തിലുള്ള ചർച്ചകൾക്കാണ് ഈ വീഡിയോ വഴിവെച്ചിരിക്കുന്നത്. നവംബർ 10ന് വൈകുന്നേരം 7:27ന് പകർത്തിയതെന്ന് കരുതുന്ന വീഡിയോ പ്രകാരം, ഇന്ത്യയുടെ ജനസംഖ്യ1,48,16,37,145 (ഏകദേശം 148.16 കോടി) പിന്നിട്ടതായാണ് ഡിജിറ്റൽ ബോർഡിൽ കാണിക്കുന്നത്. ഈ കണക്കുകളുടെ കൃത്യതയെയും ഉറവിടത്തെയും കുറിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ വലിയ സംശയങ്ങളും ചർച്ചകളും ഉയർന്നിട്ടുണ്ട്. കണക്കുകളിലെ സത്യാവസ്ഥ അറിയാൻ ‘യാഷ്’ എന്ന സോഷ്യൽ മീഡിയ ഉപയോക്താവ് എഐ ചാറ്റ്ബോട്ടായ ഗ്രോക്കിനോട് ഇക്കാര്യം ചോദിച്ചിരുന്നു. നവംബർ 10ലെ എയിംസ് ബോർഡിലെ കണക്കുകൾ ഏകദേശം 148.16 കോടിയാണെന്നും, ഇത് ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ പ്രവചനങ്ങളുമായി ഏറെക്കുറെ ഒത്തുപോകുന്നതാണെന്നും ഗ്രോക്ക് മറുപടി നൽകി. എന്നാൽ, ഇത് രാജ്യത്ത് നടക്കുന്ന…
Read Moreകൈകോർക്കാം കായലിനായി: -‘വേന്പനാട് മരിച്ചാൽ ഇല്ലാതാകുന്നത് ഒരു ജലാശയം മാത്രമല്ല, ഒരു സംസ്കാരവും പതിനായിരങ്ങളുടെ ജീവിതവുമാണ്’
വേന്പനാട് തണ്ണീർത്തടം ചുരുങ്ങുകയാണ്. അനധികൃത കൈയേറ്റങ്ങളും നദികളുടെ സ്വാഭാവിക ഒഴുക്കു നിലച്ചതും അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങളും മലിനീകരണവുമാണ് കാരണം. വറുതിയുടെ കാലത്ത് മലയാളക്കരയെ അന്നമൂട്ടിയ കുട്ടനാട്ടിലെ നെൽകൃഷിയെ വീണ്ടെടുക്കണമെങ്കിൽ ഈ തണ്ണീർത്തടം ശാസ്ത്രീയമായി തന്നെ സംരക്ഷിക്കണം. “ഇങ്ങനെ പോയാൽ വരും ദശകങ്ങൾക്കപ്പുറം വേന്പനാട് എന്നൊരു കായൽ ഉണ്ടാകില്ല.’ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (സെസ്) നൽകുന്ന മുന്നറിയിപ്പ് പ്രകൃതിയെ കീഴടക്കാമെന്ന മനുഷ്യന്റെ അതിമോഹത്തിനേറ്റ തിരിച്ചടിയാണ്. വേന്പനാട് മരിച്ചാൽ ഇല്ലാതാകുന്നത് ഒരു ജലാശയം മാത്രമല്ല, ഒരു സംസ്കാരവും പതിനായിരങ്ങളുടെ ജീവിതവുമാണ്. വേന്പനാടിന്റെ വീണ്ടെടുപ്പ് എങ്ങനെ സാധ്യമാകും? നാളെയുടെ പുലരികളിൽ ഈ കായലിനെ നമുക്ക് എങ്ങനെ തിരികെപ്പിടിക്കാം? ദീപിക ചീഫ് റിപ്പോർട്ടറും കർഷകൻ മാസിക എഡിറ്റർ ഇൻ ചാർജുമായ സെബിൻ ജോസഫ് നടത്തുന്ന അന്വേഷണ പരന്പര… മരണഭീതിയിൽ ഒരു ജീവതാളം സായംസന്ധ്യയുടെ ചുവപ്പിനു കീഴിൽ വള്ളത്തിൽ കരിമീനും കൊഞ്ചും…
Read More‘വാഴപ്പഴം കഴിക്കാതെയാണ് അഭിനയിച്ചത്’: സീത വാളെടുത്തു യുദ്ധം ചെയ്യുന്ന കാഴ്ച്ച ആദ്യമായിട്ടാണ് കാണുന്നത്; രാമായണത്തിന് വിമർശന റിവ്യൂവുമായി മുരളി തുമ്മാരക്കുടി
രാമായണം സിനിമയുടെ റിവ്യൂ എഴുതി ഐക്യരാഷ്ട്ര സംഘടനയുടെ മുൻ ദുരന്തലഘൂകരണ വിഭാഗം തലവനും അന്താരാഷ്ട്ര ദുരന്തനിവാരണ വിദഗ്ദ്ധനുമായ മുരളി തുമ്മാരുകുടി. നിതീഷ് തിവാരി ഒരുക്കിയ സിനിമയിൽ വാളെടുക്കുന്ന സീത എന്ന ആവിഷ്കരണം തനിക്ക് പുതു കാഴ്ചയായിരുന്നു എന്ന് മുരളി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. നടി ശോഭനയുടെ അഭിനയത്തേയും മുരളി പേരെടുത്തു വിമർശിച്ചു.നല്ല അഭിനേത്രിയായ ശോഭനയ്ക്ക് എല്ലായിപ്പോഴും ഒരേ ഭാവമാണ് എന്നും‘വാഴപ്പഴം കഴിക്കാതെയാണ് അഭിനയിച്ചതെന്നു തോന്നുന്നു’ എന്നും പരിഹാസ രൂപേണ കുറിച്ചു. ‘വാളെടുക്കുന്ന സീത. രാമായണത്തിന്റെ പുതിയ സിനിമ കണ്ടു. സാങ്കേതിക വിദ്യയുടെ അയിരുകളിയാണ്, കണ്ടിരിക്കാവുന്നതാണ്. വലിയ സ്ക്രീനിൽ തന്നെ കാണണം. കഥ പഴയത് തന്നെ ആണല്ലോ, അപ്പോൾ അതിനെപ്പറ്റി ഒന്നും പറയാനില്ല. എന്നാലും ഒരു ട്വിസ്റ്റ് ഉണ്ട്. സീത വാളെടുത്തു യുദ്ധം ചെയ്യുന്ന കാഴ്ച്ച ആദ്യമായിട്ടാണ് കാണുന്നതും കേൾക്കുന്നതും. വാല്മീകി രാമായണത്തിൽ അങ്ങനെ ഒന്നില്ല. പക്ഷേ രാമായണത്തിന് ധാരാളം…
Read Moreതെരഞ്ഞെടുപ്പിൽ ജയവും തോൽവിയും സ്വാഭാവികം: ആരോപണങ്ങൾക്ക് തെളിവ് വേണം: പി.ടി. ഉഷയ്ക്ക് മറുപടിയുമായി അഞ്ജു ബോബി ജോർജ്
ന്യൂഡൽഹി: ഇന്ത്യൻ ഒളിംപിക് അസോസിയേഷനിലെ (ഐഒഎ) സ്പോർട്സ് പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിംഗ് മെറിറ്റ് (എസ്ഒഎം) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ പി.ടി. ഉഷയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി അഞ്ജു ബോബി ജോർജ്. തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന ആരോപണങ്ങൾ ഉന്നയിക്കുന്നവർ അതിന് കൃത്യമായ തെളിവുകൾ നൽകണമെന്നും അഞ്ജു ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ ജയവും തോൽവിയും സ്വാഭാവികമാണെന്നും രണ്ടിനെയും ഒരേ മനോഭാവത്തോടെ അംഗീകരിക്കാൻ എല്ലാവരും തയ്യാറാകണമെന്നും അവർ പറഞ്ഞു. പരാതികളുണ്ടെങ്കിൽ ബന്ധപ്പെട്ട ഔദ്യോഗിക സംവിധാനങ്ങളെ സമീപിക്കുകയാണ് വേണ്ടതെന്നും അഞ്ജു വ്യക്തമാക്കി. എസ്ഒഎം തെരഞ്ഞെടുപ്പിൽ 53 വോട്ടുകൾ നേടിയാണ് അഞ്ജു ബോബി ജോർജ് ഒന്നാമതെത്തിയത്. ലഭിച്ച പിന്തുണ കായികരംഗത്ത് ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾക്കുള്ള വലിയ അംഗീകാരമായാണ് കാണുന്നതെന്നും അവർ പ്രതികരിച്ചു. തനിക്ക് വോട്ട് ചെയ്തത് ആരൊക്കെയാണെന്ന് മുൻകൂട്ടി പറയാൻ കഴിയില്ലെന്നും അഞ്ജു കൂട്ടിച്ചേർത്തു. അതേസമയം, വരാനിരിക്കുന്ന ഐഒഎ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യതകൾ അഞ്ജു പൂർണമായി…
Read Moreതെറ്റി കുത്തുന്നത് മറ്റ് സംസ്ഥാനങ്ങളിൽ പഠിച്ചു വന്നവരെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ – ‘കേരളത്തിൽ പഠിച്ച നഴ്സുമാർ ഇഞ്ചക്ഷൻ മാറി കുത്താറില്ല’
തിരുവനന്തപുരം: കേരളത്തിൽ പഠിച്ച നഴ്സുമാർ ഇഞ്ചക്ഷൻ മാറി കുത്താറില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. മറ്റ് സംസ്ഥാനങ്ങളിൽ പഠിച്ച നഴ്സുമാരാണ് ഇഞ്ചക്ഷൻ മാറി കുത്തി തെറ്റു ചെയ്യുന്നെതെന്നും മന്ത്രി കുറ്റപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളിൽ ഇവിടെ ഉള്ളത് പോലെയുള്ള പഠനം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ നഴ്സിംഗ് സീറ്റുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കി. നിലവില്‍ 100 സീറ്റ് എന്നത് 200 ആക്കുമെന്നും മന്ത്രി പറഞ്ഞു. കെഎംഎസ്സിയലില് ഉദ്യോഗസ്ഥര്‍ വരാത്തത് എന്ത് കൊണ്ടെന്ന് ചോദിച്ച മന്ത്രി മരുന്ന് കമ്പനിക്കാരെ തന്റെ അടുത്ത് കൊണ്ട് വരരുത് എന്ന് കര്‍ശനമായി താന്‍ പറഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കി. മരുന്നിന്റെ ഗുണമേന്മ പരിശോധിക്കേണ്ടത് ഉദ്യോഗസ്ഥരാണ്. അതിന്റെഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടി വരും. അത് കൊണ്ടാണ് ഉദ്യോഗസ്ഥര്‍ വരാത്തതെന്ന് മുരളീധരന് പറഞ്ഞു. 50/50 എന്ന് പറഞ്ഞാല്‍ ഇഷ്ടം പോലെ ഉദ്യോഗസ്ഥര്‍ വരും. അങ്ങനെ പറയാത്തത് കൊണ്ടാണ് ആരും വരാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More