കൊ​ടു​ങ്കാ​റ്റ്: ഫി​ലി​പ്പീ​ൻ​സി​ൽ എ​ട്ടു പേ​ർ മ​രി​ച്ചു

മ​​​നി​​​ല: ഞാ​​​യ​​​റാ​​​ഴ്ച വീ​​​ശി​​​യ ഫും​​​ഗ്-​​​വോം​​​ഗ് കൊ​​​ടു​​​ങ്കാ​​​റ്റി​​​ൽ എട്ടു പേ​​​ർ മ​​​രി​​​ച്ച​​​താ​​​യി ഫി​​​ലി​​​പ്പീ​​​ൻ​​​സ് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. കൊ​​​ടു​​​ങ്കാ​​​റ്റി​​​ന്‍റെ പാ​​​ത​​​യി​​​ലെ 14 ല​​​ക്ഷം പേ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു​​​ മാ​​​റ്റി​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ ദു​​​ര​​​ന്ത​​​വ്യാ​​​പ്തി കു​​​റ​​​ഞ്ഞു. വ്യാ​​​പ​​​ക​​​മാ​​​യി മ​​​ണ്ണി​​​ടി​​​ച്ചി​​​ലും കെ​​​ട്ടി​​​ട​​​നാ​​​ശ​​​വും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ട്. കൊ​​​ടു​​​ങ്കാ​​​റ്റ് താ​​​യ്‌​​​വാ​​​നി​​​ലേ​​​ക്കു നീ​​​ങ്ങു​​​മെ​​​ന്നാ​​​ണു പ്ര​​​വ​​​ച​​​നം. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ൽ വീ​​​ശി​​​യ ക​​​ൽ​​​മ​​​യേ​​​ഗി കൊ​​​ടു​​​ങ്കാ​​​റ്റി​​​ൽ 224 പേ​​​ർ മ​​​രി​​​ച്ചി​​​രു​​​ന്നു.

Related posts

Leave a Comment