​അ​ത്യാ​ധു​നി​ക ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളാ​യി! ഇ​ടു​ക്കി​യു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ​യ്ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സ​ജ്ജ​മാ​കു​ന്നു; കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കും ചി​കി​ത്സ​ക്കും സൗ​ക​ര്യം

ചെ​റു​തോ​ണി: ഇ​ടു​ക്കി ജി​ല്ല​യു​ടെ വി​ക​സ​ന​കു​തി​പ്പി​ന് ക​രു​ത്തു​പ​ക​ർ​ന്ന് മ​ല​യോ​ര​നി​വാ​സി​ക​ൾ​ക്ക് നൂ​ത​ന ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​ശു​പ​ത്രി സ​ജ്ജ​മാ​യി.

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം 14-ന് ​ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ഷൈ​ല​ജ നി​ർ​വ​ഹി​ക്കു​മെ​ന്ന് ക​ള​ക്ട​റേ​റ്റി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ​യും ജി​ല്ലാ ക​ള​ക്ട​റും ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​നു​മാ​യ എ​ച്ച്. ദി​നേ​ശ​നും അ​റി​യി​ച്ചു.

ഡ​യാ​ലി​സി​സ് യൂ​ണി​റ്റ്, കോ​വി​ഡ്-19 പ​രി​ശോ​ധ​ന​യ്ക്കാ​യി അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ട്രൂ​നാ​റ്റ് ലാ​ബ്, ആ​ർ​ടി​പി​സി​ആ​ർ ലാ​ബ്, ബ്ല​ഡ് സെ​ന്‍റ​ർ, പു​തി​യ ബ്ലോ​ക്കി​ലേ​ക്കു​ള​ള റോ​ഡ്, കോ​വി​ഡ് ഐ​സി​യു, ജ​ന​റ​ൽ ഐ​സി​യു, ഓ​പ്പ​റേ​ഷ​ൻ തീ​യ​റ്റ​ർ, കോ​വി​ഡ് ലേ​ബ​ർ റൂം, ​ചു​റ്റു​മ​തി​ൽ, കാ​ത്തി​രി​പ്പ് കേ​ന്ദ്രം, മോ​ർ​ച്ച​റി ന​വീ​ക​ര​ണാ​രം​ഭം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്.

രാ​വി​ലെ 11-ന് ​മ​ന്ത്രി കെ.​കെ. ഷൈ​ജ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് മു​ഖേ​ന ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ച​ട​ങ്ങി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ആ​ശു​പ​ത്രി കാ​ന്‍റീ​നി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ക്കും. ഒ​രു​കോ​ടി 15 ല​ക്ഷം രൂ​പ​യു​ടെ എം​പി ഫ​ണ്ടി​ൽ​നി​ന്നും 45 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പു​തി​യ കാ​ന്‍റീ​ൻ നി​ർ​മി​ക്കു​ന്ന​ത്.

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, എം​എ​ൽ​എ​മാ​രാ​യ പി.​ജെ. ജോ​സ​ഫ്, ഇ.​എ​സ്. ബി​ജി​മോ​ൾ, എ​സ്. രാ​ജേ​ന്ദ്ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​ൻ​കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ, ക​ണ്‍​വീ​ന​റും മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ടു​മാ​യ ഡോ. ​ഡി. ര​വി​കു​മാ​ർ, ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി മു​ക്കാ​ട്ട്, വാ​ഴ​ത്തോ​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എം. സെ​ലി​ൻ, പി.​എ​സ്. സു​രേ​ഷ്, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ, ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ൾ, ഡി​എം​ഒ ഡോ. ​എ​ൻ. പ്രി​യ, നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ ഡി​പി​എം ഡോ. ​സു​ജി​ത്ത് സു​കു​മാ​ര​ൻ, ആ​ർ​എം​ഒ ഡോ. ​എ​സ്. അ​രു​ണ്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, എ​ഡി​എം ആ​ന്‍റ​ണി സ്ക​റി​യ, ആ​ശു​പ​ത്രി വി​ക​സ​ന​സ​മി​തി​യം​ഗം സി.​വി. വ​ർ​ഗീ​സ്, എ​ൻ​എ​ച്ച്എം ജി​ല്ലാ പ്രോ​ജ​ക്ട് മാ​നേ​ജ​ർ ഡോ. ​സു​ജി​ത് സു​കു​മാ​ര​ൻ, ആ​ശു​പ​ത്രി ആ​ർ​എം​ഒ ഡോ. ​എ​സ്. അ​രു​ണ്‍, പി​ആ​ർ​ഡി അ​സി. എ​ഡി​റ്റ​ർ എ​ൻ.​ബി. ബി​ജു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment