തി​രു​വ​ന​ന്ത​പു​രം ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ന്‍.​ശ​ക്ത​ന്‍ രാ​ജിവ​ച്ചു;  തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു​വ​രെ സ്ഥാ​ന​ത്തു തു​ട​രാൻ കെ​പി​സി​സി നിർദേശം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തുനി​ന്ന് എ​ന്‍.​ശ​ക്ത​ന്‍ രാ​ജി വ​ച്ചു. രാ​ജി​ക്ക​ത്ത് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​ന് കൈ​മാ​റി. പാ​ലോ​ട് ര​വി രാ​ജി​വ​ച്ച​തി​നെത്തുട​ര്‍​ന്ന് താ​ല്‍​ക്കാ​ലി​ക ചു​മ​ത​ല​യാ​ണ് ശ​ക്ത​ന് ന​ല്‍​കി​യി​രു​ന്ന​ത്.

വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​ണ് ശ​ക്ത​ന്‍റെ രാ​ജി​യെ​ന്നാ​ണു ല​ഭി​ക്കു​ന്ന സൂ​ച​ന. അ​തേസ​മ​യം ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു​വ​രെ സ്ഥാ​ന​ത്തു തു​ട​രാ​നാ​ണ് കെ​പി​സി​സി നേ​തൃ​ത്വം ശ​ക്ത​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടിരി​ക്കു​ന്ന​ത്.

Related posts

Leave a Comment