കൊറോണ ദുരന്തം ചൈന ഇരന്നു വാങ്ങിയതോ ? വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലോകത്താകമാനമുള്ള വൈറസുകളെ സൂക്ഷിച്ചത് മുന്നറിയിപ്പുകള്‍ അവഗണിച്ച്

നിരവധി ആളുകളെ കൊന്നൊടുക്കിയ കൊറോണ വൈറസ് ദുരന്തം ചൈന വില കൊടുത്തു വാങ്ങിയതോ എന്ന ചോദ്യമുയരുന്നു. വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് വൈറസ് പുറത്തു ചാടിയത്. 2017ലാണ് വുഹാനില്‍ ലാബ് ആരംഭിക്കുന്നത്. ഇവിടെ ഗവേഷണത്തിനായി ലോകമെമ്പാടു നിന്നും അപകടം പിടിച്ച വൈറസുകളെ വാങ്ങിക്കൊണ്ട് വന്ന് ഈ ലാബില്‍ സൂക്ഷിച്ചിരുന്നു.

ഇവയില്‍ ഏതെങ്കിലും ചാടിപ്പോയാല്‍ പണിയാകുമെന്ന് അമേരിക്ക അന്നേ മുന്നറിയിപ്പു നല്‍കിയിരുന്നതാണ് എന്നാല്‍ എന്നും അമേരിക്കയെ വെല്ലുവിളിച്ചിരുന്ന ചൈന ഈ മുന്നറിയിപ്പ് പാടെ അവഗണിച്ചു. ഇത്തരത്തില്‍ ചാടിപ്പോയ വൈറസില്‍ നിന്നാണ് പുതിയ കൊറോണ വൈറസിന്റെ ഉത്ഭവം എന്നാണ് സംശയിക്കപ്പെടുന്നത്.

സാര്‍സ്,മെര്‍സ് തുടങ്ങിയ കൊറോണ വൈറസുകള്‍ ഈ ലാബില്‍ നിന്നും രക്ഷപ്പെടാന്‍ സാധ്യതയേറെയാണെന്ന മുന്നറിയിപ്പ് ഏറെ മുമ്പ് തന്നെ വിദഗ്ദ്ധര്‍ ഉയര്‍ത്തിയിരുന്നുവെങ്കിലും ചൈന ഇത് അവഗണിക്കുകയായിരുന്നുവെന്ന ആരോപണവും ഇപ്പോള്‍ ശക്തമാവുകയാണ്. മാരകമായ വൈറസുകളെ കുറിച്ച് ഗവേഷണം നടത്തുന്നതിനായി സ്ഥാപിച്ച അഞ്ച് ബയോലാബുകളില്‍ ആദ്യത്തേതായിരുന്നു വുഹാനില്‍ ആരംഭിച്ചിരുന്നത്.

ചൈനയുടെ സംസ്‌കാരം പരിഗണിക്കുമ്പോള്‍ ഇത്തരമൊരു ലാബ് സുരക്ഷിതമായി നടത്തിക്കൊണ്ട് പോകാന്‍ സാധ്യമല്ലെന്നും ഇവിടെ നിന്നും അപകടകാരികളായ വൈറസുകള്‍ ചോര്‍ന്ന് പോയി വന്‍ അപകടമുണ്ടാക്കുമെന്ന് അന്ന് തന്നെ അമേരിക്കയലെ മേരിലാന്‍ഡ് ബയോസേഫ്റ്റി കണ്‍സള്‍ട്ടന്റായ ടിം ട്രെവന്‍ മുന്നറിയിപ്പേകിയിരുന്നു.

ബീജിംഗിലെ ഒരു ലാബില്‍ നിന്നും സാര്‍സ് വൈറസ് നിരവധി തവണ ചോര്‍ന്ന് പോയിരുന്നുവെന്നാണ് നാച്വര്‍ എന്ന മാഗസിനിലെ ലേഖനം വെളിപ്പെടുത്തുന്നത്. വൈറസിന്റെ പ്രഭവകേന്ദ്രമെന്ന് കരുതുന്ന വുഹാനിലെ ഹുനാന്‍ സീഫുഡ് മാര്‍ക്കറ്റില്‍ നിന്നും വെറും 20 മൈല്‍ അകലത്താണ് വുഹാന്‍ നാഷണല്‍ ബയോസേഫ്റ്റി ലബോറട്ടറി സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ മൃഗങ്ങളില്‍ നിന്നാണ് കൊറോണ മനുഷ്യരിലേക്ക് പടര്‍ന്നതെന്നാണ് സംശയം ശക്തമാണ്.

എന്നാല്‍ ഇതിന് അടിസ്ഥാനമില്ലെന്നും മറിച്ച് വുഹാനിലെ ലാബില്‍ നിന്നാണീ വൈറസിന്റെ ഉത്ഭവമെന്നുമാണ് റുട്ട്‌ഗേര്‍സ് യൂണിവേഴ്‌സിറ്റി മൈക്രോബയോളജിസ്റ്റായ ഡോ. റിച്ചാര്‍ഡ് എബ്‌റൈറ്റ് പറയുന്നു. നല്ല ലക്ഷ്യത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാരക വൈറസുകളെ സൂക്ഷിച്ച സ്ഥാപനമാണ് ഇപ്പോള്‍ ലോകത്തിനു തന്നെ വിനയായിരിക്കുന്നത്. വുഹാനിലുള്ള ഇന്ത്യക്കാരുടെ സ്ഥിതി നിരീക്ഷിക്കുന്നതിനായി ഇന്ത്യന്‍ എംബസി നടപടി തുടങ്ങിക്കഴിഞ്ഞു.

അതേസമയം കൊറോണ വൈറസ് ബാധയില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. ചൈനീസ് പുതുവല്‍സരാഘോഷം ശനിയാഴ്ച തുടങ്ങാനിരിക്കെ അതീവ ജാഗ്രത പുലര്‍ത്തണം. അതിനിടെ, രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപത്തഞ്ചായി. ഹെബെയ് പ്രവിശ്യയില്‍ രോഗം ബാധിച്ച് ഒരാള്‍ മരിച്ചതോടെ വൈറസിന്റെ ഉത്ഭവ സ്ഥാനത്തല്ലാത്ത ആദ്യമരണം കൊറോണമൂലം ഉണ്ടാവുകയാണ്. വുഹാനില്‍നിന്ന് ആയിരത്തോളം കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ രോഗം സ്ഥരീകരിച്ചതോടെ ചൈനയിലാകെ ആശങ്കയുടെ നിഴല്‍ മൂടുകയാണ്.

Related posts

Leave a Comment