അ​മ്മ​യു​ടെ കൈ​വി​ട്ട് റോ​ഡി​ന്‍റെ മ​റു​വ​ശ​ത്തേ​ക്ക് ഓ​ടി: ചെ​ന്നു നി​ന്ന​താ​ക​ട്ടെ പാ​ഞ്ഞു വ​രു​ന്ന ബ​സി​നു മു​ന്നി​ൽ; ഡ്രൈ​വ​ർ സ​ഡ​ൻ ബ്രേ​ക്കി​ട്ട് നി​ർ​ത്തി​യ​തി​നാ​ൽ ര​ക്ഷി​ക്കാ​നാ​യ​ത് കു​ഞ്ഞ് ജീ​വ​ൻ

ര​ക്ഷി​താ​വി​ന്‍റെ കൈ​വി​ട്ട് റോ​ഡി​ലേ​ക്ക് ഓ​ടി​യ പി​ഞ്ചു​ബാ​ല​ന് ര​ക്ഷ​ക​നാ​യി ബ​സ് ഡ്രൈ​വ​ർ. പാ​ല​ക്കാ​ട് തൃ​ത്താ​ല കൂ​റ്റ​നാ​ട് വാ​വ​നൂ​രി​ലാ​ണ് സം​ഭ​വം. റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ നി​ന്നും പി​ഞ്ചു ബാ​ല​ൻ റോ​ഡ് മു​റി​ച്ച് മ​റു​വ​ശ​ത്തേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു. ഓ​ടി​യ​താ​ക​ട്ടെ ഗു​രു​വാ​യൂ​രി​ൽ നി​ന്നും പ​ട്ടാ​മ്പി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സി​ന്‍റെ മു​ന്നി​ലേ​ക്കും.

ഡ്രൈ​വ​റു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ മൂ​ലം സ​ര​ക്ഷി​ക്കാ​നാ​യ​ത് കു​ഞ്ഞു ജീ​വ​നാ​ണ്. സെ​ക്ക​ന്‍റു​ക​ൾ കൊ​ണ്ട് ബ​സ് സ​ഡ​ൻ ബ്രേ​ക്കി​ട്ട് നി​ർ​ത്തി​യ​തി​നാ​ൽ കു​ഞ്ഞ് അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ‘മ​യി​ൽ​വാ​ഹ​നം’ എ​ന്ന ബ​സി​ന്‍റെ ഡ്രൈ​വ​ർ അ​നൂ​പി​ന്‍റെ മ​ന​സാ​ന്നി​ധ്യം കൊ​ണ്ടാ​ണ് കു​ട്ടി​യെ ര​ക്ഷി​ക്കാ​നാ​യ​ത്.

Related posts

Leave a Comment