തിരുവനന്തപുരം: എംപി എ. എ റഹീമിനെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. ഒരു പണിയും ഇല്ലാത്തവരാണ് സൈബർ ആക്രമണം നടത്തുന്നത്. റഹീം ഇംഗ്ലീഷ് അധ്യാപകൻ ഒന്നുമല്ലല്ലോ. റഹീമിന് അറിയാവുന്ന ഭാഷയിൽ കാര്യങ്ങൾ പറഞ്ഞു. കുടിയൊഴിപ്പിച്ച ആളുകളെ കാണാനാണ് അദ്ദേഹം പോയത്. അല്ലാതെ ഇംഗ്ലീഷ് വ്യാകരണ പരീക്ഷ എഴുതാൻ അല്ലെന്നും മന്ത്രി പറഞ്ഞു.
ലോക പണ്ഡിതർ ആണെന്നാണ് സൈബർ ആക്രമണം നടത്തുന്നവർ സ്വയം കരുതുന്നത്. ഇക്കൂട്ടർക്ക് അസൂയയും കുശുന്പുമാണ്. എന്ത് തോന്നിവാസമാണിവിടെ നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു. സൈബർ ആക്രമണം ഇപ്പോൾ ഗൗണിക്കാറില്ല. മുമ്പ് ഇഎംഎസിനെ കളിയാക്കുമായിരുന്നു. അത്ര ദുഷ്ടൻമാരാണിവരെന്നും ശിവൻകുട്ടി പറഞ്ഞു.
