പൈ​ല​റ്റ് പൂ​സാ​യി: വി​മാ​നം വൈ​കി

വാ​​​​ൻ​​​​കൂ​​​​വ​​​​ർ: കാ​​​​ന​​​​ഡ​​​​യി​​​​ലെ വാ​​​​ൻ​​​​കൂ​​​​വ​​​​ർ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ മ​​​​ദ്യ​​​​പി​​​​ച്ച് ജോ​​​​ലി​​​​ക്കെ​​​​ത്തി​​​​യ എ​​​​യ​​​​ർ ഇ​​​​ന്ത്യ പൈ​​​​ല​​​​റ്റി​​​​നെ ത​​​​ട​​​​ഞ്ഞു​​​​വ​​​​ച്ചു. വാ​​​​ൻ​​​​കൂ​​​​വ​​​​ർ-​​​​ഡ​​​​ൽ​​​​ഹി വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ പൈ​​​​ല​​​​റ്റി​​​​നെ​​​​യാ​​​​ണ് അ​​​​ധി​​​​കൃ​​​​ത​​​​ർ ത​​​​ട​​​​ഞ്ഞു​​​​വ​​​​ച്ച​​​​ത്.

ഡി​​​​സം​​​​ബ​​​​ർ 23നാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. പൈ​​​​ല​​​​റ്റ് മ​​​​ദ്യം വാ​​​​ങ്ങു​​​​ന്ന​​​​ത് ക​​​​ണ്ട​​​​താ​​​​യി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​ൻ അ​​​​ധി​​​​കൃ​​​​ത​​​​രെ അ​​​​റി​​​​യി​​​​ച്ച​​​​താ​​​​ണ് പി​​​​ടി​​​​വീ​​​​ഴാ​​​​ൻ ഇ​​​​ട​​​​യാ​​​​ക്കി​​​​യ​​​​ത്. പൈ​​​​ല​​​​റ്റി​​​​നെ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു വി​​​​ധേ​​​​യ​​​​നാ​​​​ക്കി​​​​യ​​​​തോ‌​​​​ടെ മ​​​​ദ്യ​​​​പി​​​​ച്ച​​​​താ​​​​യി തെ​​​​ളി​​​​ഞ്ഞു.

പി​​​​ന്നാ​​​​ലെ ഇ​​​​യാ​​​​ളെ ജോ​​​​ലി​​​​യി​​​​ൽ​​​​നി​​​​ന്നും മാ​​​​റ്റി​​​​നി​​​​ർ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സം​​​​ഭ​​​​വ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വി​​​​മാ​​​​നം ര​​​​ണ്ട് മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം വൈ​​​​കി. മ​​​​റ്റൊ​​​​രു പൈ​​​​ല​​​​റ്റി​​​​നെ നി​​​​യോ​​​​ഗി​​​​ച്ചാ​​​​ണ് വി​​​​മാ​​​​നം ഡ​​​​ൽ​​​​ഹി​​​​യി​​​​ലേ​​​​ക്കു പ​​​​റ​​​​ന്ന​​​​ത്. പൈ​​​​ല​​​​റ്റി​​​​നെ അ​​​​ന്വേ​​​​ഷ​​​​ണ​​വി​​​​ധേ​​​​യ​​​​മാ​​​​യി സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്ത​​​​താ​​​​യി എ​​​​യ​​​​ർ ഇ​​​​ന്ത്യ അ​​​​റി​​​​യി​​​​ച്ചു.

Related posts

Leave a Comment