എ​ബ്രി​ഡ് ഷൈ​ന്‍റെ പു​തി​യ ചി​ത്രം ‘സ്പാ’ ​ഫെ​ബ്രു​വ​രി​യി​ൽ: ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്ത്

എ​ബ്രി​ഡ് ഷൈ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സ്പാ ​എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്‌​റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ, വി​നീ​ത് ത​ട്ടി​ൽ, പ്ര​ശാ​ന്ത് അ​ല​ക്‌​സാ​ണ്ട​ർ, മേ​ജ​ർ ര​വി, വി​ജ​യ് മേ​നോ​ൻ, ദി​നേ​ശ് പ്ര​ഭാ​ക​ർ, അ​ശ്വി​ൻ കു​മാ​ർ, ശ്രീ​കാ​ന്ത് മു​ര​ളി, കി​ച്ചു ടെ​ല്ല​സ്, ജോ​ജി കെ. ​ജോ​ൺ, സ​ജി​മോ​ൻ പാ​റ​യി​ൽ, എ​ബി, ഫെ​ബി, മാ​സ്‌​ക് മാ​ൻ, ശ്രു​തി മേ​നോ​ൻ, രാ​ധി​ക രാ​ധാ​കൃ​ഷ്ണ​ൻ, ശ്രീ​ജ ദാ​സ്, പൂ​ജി​ത മേ​നോ​ൻ, റി​മ ദ​ത്ത, ശ്രീ​ല​ക്ഷ്മി ഭ​ട്ട്, നീ​ന കു​റു​പ്പ്, മേ​ഘ തോ​മ​സ് തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​മു​ഖ താ​ര​ങ്ങ​ൾ. ഒ​പ്പം പ്രേ​ക്ഷ​ക​രു​ടെ ആ​കാം​ക്ഷ കൂ​ട്ടാ​ൻ ഒ​രു മാ​സ്ക് മാ​ൻ കൂ​ടി പ്ര​ത്യ​ക്ഷ​പ്പെ​ടും.

ഒ​രു​വ​ട്ട​മെ​ങ്കി​ലും സ്പാ​യി​ൽ പോ​യി​ട്ടു​ള്ള​വ​ർ​ക്ക് പെ​ട്ടെ​ന്നു മ​ന​സി​ലാ​ക്കാ​ൻ പ​റ്റു​ന്ന എ​ന്തൊ​ക്കെ​യോ ഉ​ള്ള ഒ​രു ചി​ത്രം എ​ന്ന ഫീ​ൽ ഈ ​പോ​സ്റ്റ​ർ ന​ൽ​കു​ന്ന​ത്. ഒ​രു സ്പാ ​ന​ട​ത്തു​ന്ന സ്ഥ​ല​ത്തെ ചു​റ്റി​പ്പ​റ്റി​യാ​ണ് ക​ഥ പോ​കു​ന്ന​ത് എ​ന്നു മ​ന​സി​ലാ​ക്കാ​നാ​വും ‘ര​ഹ​സ്യ​ങ്ങ​ൾ ര​ഹ​സ്യ​ങ്ങ​ളാ​ണ് ചി​ല കാ​ര​ണ​ങ്ങ​ളാ​ൽ’ എ​ന്ന ടാ​ഗ് ലൈ​നോ​ടു​കൂ​ടി നേ​ര​ത്തെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി​യ​ത്.

ന​മ്മു​ടെ ചു​റ്റു​വ​ട്ട​ത്ത് ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ​യും ആ​ളു​ക​ളെ​യും സ​സൂ​ക്ഷ്മം ശ്ര​ദ്ധി​ച്ച് അ​വ​രെ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി യ​ഥാ​ർ​ഥ ഭാ​വ​ത്തോ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​ക്കു​ന്ന പ്ര​തി​ഭാ​സ​മ്പ​ന്ന​നാ​യ എ​ബ്രി​ഡ് ഷൈ​ൻ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​മ്പോ​ൾ പ്രേ​ക്ഷ​ക​രു​ടെ ധാ​ര​ണ​ക​ൾ​ക്ക് അ​പ്പു​റ​ത്തേ​ക്കും സ്പാ ​എ​ന്ന സി​നി​മ ക​ട​ക്കും.

സ്പാ​റ​യി​ൽ ക്രി​യേ​ഷ​ൻ​സ്, സ​ഞ്ജു ജെ. ​ഫി​ലിം​സ് എ​ന്നീ ബാ​ന​റി​ൽ സ്പാ​റ​യി​ൽ, സ​ഞ്ജു ജെ ​എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം സ്വ​രൂ​പ് ഫി​ലി​പ്പ് നി​ർ​വ​ഹി​ക്കു​ന്നു.
സം​ഗീ​തം-​ഇ​ഷാ​ൻ ഛബ്ര, ​ഗാ​ന​ര​ച​ന- ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ, സ​ന്തോ​ഷ് വ​ർ​മ, ആ​ന​ന്ദ് ശ്രീ​രാ​ജ്, എ​ഡി​റ്റ​ർ-​മ​നോ​ജ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​സ​ഞ്ജു ജെ, ​ഫൈ​ന​ൽ മി​ക്സ്- എം.​ആ​ർ.​രാ​ജാ​കൃ​ഷ്ണ​ൻ, സൗ​ണ്ട് ഡി​സൈ​ൻ ആ​ൻ​ഡ് സൗ​ണ്ട് എ​ഡി​റ്റി​ങ്-​ശ്രീ ശ​ങ്ക​ർ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ-​ഷി​ജി പ​ട്ട​ണം, കോ​സ്റ്റ്യൂം​സ് ഡി​സൈ​ൻ സു​ജി​ത്ത് മ​ട്ട​ന്നൂ​ർ, മേ​ക്ക​പ്പ്-​പി. വി. ​ശ​ങ്ക​ർ, സ്റ്റ​ണ്ട്-​മാ​ഫി​യ ശ​ശി.

അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ആ​ർ​ച്ച എ​സ്.​പാ​റ​യി​ൽ, ഡി ​ഐ-​ആ​ക്ഷ​ൻ ഫ്രെ​യിം​സ് മീ​ഡി​യ, ക​ള​റി​സ്റ്റ്- സു​ജി​ത്ത് സ​ദാ​ശി​വ​ൻ, സ്റ്റി​ൽ​സ്-​നി​ദാ​ദ് കെ.​എ​ൻ., വി​എ​ഫ്എ​ക്സ്- മാ​ർ​ജാ​ര, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ- ടെ​ൻ പോ​യി​ന്‍റ്, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്- ഒ​ബ്സ്ക്യൂ​റ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്. പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ സ്പാ ​ഫെ​ബ്രു​വ​രി​യി​ൽ വേ​ൾ​ഡ് വൈ​ഡാ​യി സൈ​ബ​ർ സി​സ്റ്റം ഓ​സ്ട്രേ​ലി​യ, റി​ലീ​സ് ചെ​യ്യു​മ്പോ​ൾ കേ​ര​ള​ത്തി​ലും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലും സ്പാ​റ​യി​ൽ ആ​ന്‍​ഡ് ചാ​രി​യ​റ്റ് റി​ലീ​സ് ചെ​യ്യു​ന്നു. പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.

Related posts

Leave a Comment