ടെക്കിയായ റാപ്പിഡോ ഡ്രൈവറെ കണ്ട് ഞെട്ടി നെറ്റിസൺസ്

ബംഗളുരുവിന്‍റെ തൊഴില്‍ സംസ്‌കാരത്തെക്കുറിച്ച് പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ് ഇന്‍സ്റ്റാഗ്രാമിലെ ഒരു ചെറു വീഡിയോ. അങ്കിത് ശര്‍മ എന്നയാള്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നത് ഇങ്ങനെയാണ്.

‘ ബൈക്ക് ടാക്‌സി ഓപ്പറേറ്ററായ റാപ്പിഡോയിലെ ഒരു ഡ്രൈവറെ ഇന്ന് പരിചയപ്പെട്ടു. അയാള്‍ക്ക് 2BHK ഫ്‌ളാറ്റും അക്കൗണ്ടില്‍ 80 ലക്ഷം രൂപയുമുണ്ടെന്ന് കേട്ടപ്പോള്‍ ഞെട്ടിപ്പോയി. ഒരു അന്താരാഷ്ട്ര കമ്പനിയില്‍ ക്വാളിറ്റി അനലിസ്റ്റ് ആയി അയാള്‍ ജോലി ചെയ്യുന്നുമുണ്ട്”, അദ്ഭുതത്തോടെ അങ്കിത് ശര്‍മ പറയുന്നു. ഈ നഗരം തന്നെ അദ്ഭദതപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോസ്റ്റ് ധാരാളം കമന്‍റുകൾ വാരിക്കൂട്ടി. ഇതെല്ലാമൊരു മനോഭാവത്തിന്‍റെ ഗുണമല്ലേ എന്ന് നിരീക്ഷിച്ചവരും റാപ്പിഡോ ഡ്രൈവര്‍മാര്‍ അഭിമാനമാണെന്ന് പ്രഖ്യാപിച്ചവരും ഇതിലുള്‍പ്പെടുന്നു. ഇത്തരം ധാരാളം ആളുകള്‍ ബംഗളുരുവിലുണ്ടെന്നും തന്‍റെ വീട്ടില്‍ പച്ചക്കറി വില്‍ക്കാനെത്തിയ കച്ചവടക്കാരന് സ്വന്തമായി രണ്ട് വലിയ വീടുകളുണ്ടെന്നും അവ വാടകയ്ക്ക് കൊടുത്തിരിക്കുകയാണെന്നും മറ്റൊരു യൂസറും അറിയിച്ചു.

അതേസമയം, ജീവിതവിജയത്തിന്‍റെ മാറുന്ന നിര്‍വചനമാണ് ഇത്തരം ജീവിതങ്ങളിലൂടെ പ്രകടമാകുന്നതെന്ന് ഭൂരിപക്ഷം ആളുകളും വിലയിരുത്തുന്നു.

Related posts

Leave a Comment