പ്രതിഷേധങ്ങള്‍ പലതും കണ്ട ജനം ഇങ്ങനെ ഒരു പ്രതിഷേധം കണ്ട് ഞെട്ടി. എടിഎമ്മിനു മുന്നില്‍ മണിക്കൂറുകള്‍ നീണ്ടു ക്യൂവില്‍ നിന്ന് മടത്ത യുവതി വസ്ത്രമുരിഞ്ഞെറിഞ്ഞെറിഞ്ഞു. ദില്ലി മയൂര്‍ വിഹാര്‍ ഫേസ് ത്രിയിലാണ് സംഭവം നടന്നത്. കറന്‍സി നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് വസ്ത്രമുരിഞ്ഞതെന്നാണ് ഒരു പ്രമുഖ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. ക്യൂവില്‍ നിന്ന യുവതിയുടെ പെട്ടെന്നുള്ള പ്രതികരണത്തില്‍ മറ്റുള്ളവര്‍ അമ്പരന്നുപോയി. ജനങ്ങള്‍ നല്കിയ വിവരം അനുസരിച്ച് പോലീസ് എത്തി യുവതി അറസ്റ്റു ചെയ്തുകൊണ്ടുപോയി. അവിടെ വച്ച് ചോദ്യം ചെയ്ത ശേഷം സ്റ്റേഷനു സമീപമുള്ള മറ്റൊരു എടിഎമ്മി എത്തിച്ച് ഇവര്‍ക്ക് പണം എടുക്കാന്‍ അവസരം നല്‍കുകയും ചെയ്തതായി ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അധികൃതര്‍ പരസ്പര വിരുദ്ധമയാണ് പ്രതികരിച്ചതെന്നും റിപ്പോര്‍ട്ടില്‍.
അവള് കാട്ടിയ പ്രശ്നം ‘ചില്ലറ’യല്ല! പണമെടുക്കാന്‍ എടിഎമ്മിനു മുന്നില്‍ നിന്നത് മണിക്കൂറുകള്‍; ഒടുവില്‍ ക്യൂ നില്‍ക്കാതെ യുവതിക്ക് പണവും കിട്ടി (വീഡിയോ കാണാം)
