നല്ലൊരു കുറ്റാന്വേഷണ കഥയുമായി എത്തുകയാണ് ഡാർക്ക് ട്രാക്കിംഗ് എന്ന ചിത്രം. കാമറാമാൻ എ.കെ. ശ്രീകുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം പൂർത്തിയായി. ഉടൻ തിയറ്ററുകളിലെത്തും. അരിസ്റ്റോ സുരേഷ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ, മറ്റ് പ്രമുഖ താരങ്ങളും പുതുമുഖങ്ങും അഭിനയിക്കുന്നു.
ഒരു ഓർഫനേജിനെ ചുറ്റിപ്പറ്റി നടക്കുന്ന ഒരു ആഷൻ ത്രില്ലർ ചിത്രമാണിത്. ഫാദേഴ്സ് നടത്തുന്ന ഓർഫനേജിൽ നിന്ന് പ്രിൻസ് എന്ന യുവാവ് മിസിംഗ് ആകുന്നു. ഓർഫനേജിലെ കുട്ടികൾ ഡി.ജി.പിക്ക് വിവരം മെയിൽ ചെയ്യുന്നു.സൈബർ സെൽ ഓഫീസർ രാമകൃഷ്ണ (അരിസ്റ്റോ സുരേഷ്) യുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു. തുടർന്നുണ്ടാകുന്ന സംഭവ ബഹുലമായ കഥ നല്ലൊരു അവതരണത്തോടെ അവതരിപ്പിക്കുകയാണ് സംവിധായകൻ എ.കെ. ശ്രീകുമാർ.
ചിത്രത്തിന്റെ ഡിഒപി കൈകാര്യം ചെയ്യുന്നതും എ.കെ. ശ്രീകുമാർ തന്നെ. വർഷങ്ങളോളം കാമറാമാനായി പ്രവർത്തിച്ച എ.കെ. ശ്രീകുമാർ, ഡാർക്ക് ട്രാക്കിംഗ് ബഹുഭാഷാ ചിത്രമായാണ് ഒരുക്കുന്നത്. ആർ.ജെ. കംബയിൻസ് ആൻഡ് ക്രീയേഷൻസിനു വേണ്ടി ജലജ എം. കെ നിർമിക്കുന്നു.
ഗാനരചന- വിനോദ് കൃഷ്ണൻ, ജീമോൻ എബ്രഹാം, സംഗീതം- സന്തോഷ് ഗോപാൽ, എഡിറ്റർ-രാജേന്ദ്ര ചോഴൻ, ബിജിഎം- സഞ്ജീവ് കൃഷ്ണൻ, ആർട്ട്- അനിൽ കോരാണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- രാജൻ ജോർജ്, ആക്ഷൻ- സുരേഷ് സുന്ദരം, കോറിയോഗ്രാഫി- മനോജ് കലാഭവൻ, മേക്കപ്പ്- രജനി, കോസ്റ്റ്യൂം- ശ്രീജ മനോജ്, സ്റ്റുഡിയോ- പി.ആർ. പ്രൊഡക്ഷൻ ചെന്നൈ, സ്റ്റിൽ- നിജേഷ് സി, പിആർഒ- അയ്മനം സാജൻ. അരിസ്റ്റോ സുരേഷ്, നിതാരാധ, ആശാ എസ്.നായർ, തുടങ്ങിയവരും മറ്റ് പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും വേഷമിടുന്നു. പിആർഓ- അയ്മനം സാജൻ.
