‘കാ​ൻ​സ​റി​ന് അ​ങ്ങ​നെ പ്ര​ത്യേ​ക ദി​വ​സ​മൊ​ന്നും ഇ​ല്ല, ആ​ർ​ക്കും ഏ​ത് നി​മി​ഷ​വും എ​ന്തും സം​ഭ​വി​ക്കാം’: മം​മ്ത മോ​ഹ​ന്‍​ദാ​സ്

മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​ന​ടി​യാ​ണ് മം​മ്ത മോ​ഹ​ന്‍​ദാ​സ്. ര​ണ്ട് ത​വ​ണ കാ​ന്‍​സ​റി​നെ അ​തി​ജീ​വി​ച്ച മം​മ്ത പോ​രാ​ട്ട​ത്തി​ന്‍റെ പ്ര​തീ​കം കൂ​ടി​യാ​ണ്. ഇ​പ്പോ​ഴി​താ കാ​ന്‍​സ​ര്‍ ഡേ​യു​ടെ ഭാ​ഗ​മാ​യു​ളെ​ളാ​രു പ​രി​പാ​ടി​യി​ല്‍ മം​മ്ത പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്.

ഞാ​ൻ എ​ന്നും പ​റ​യു​ന്നൊ​രു കാ​ര്യ​മു​ണ്ട്. കാ​ൻ​സ​റി​ന് അ​ങ്ങ​നെ പ്ര​ത്യേ​ക ദി​വ​സ​മൊ​ന്നും ഇ​ല്ല. ആ​ർ​ക്കും ഏ​ത് നി​മി​ഷ​വും എ​ന്തും സം​ഭ​വി​ക്കാം. ഇ​പ്പോ​ൾ വ​ള​രെ കോ​മ​ണാ​യി പ​റ​യു​ന്നൊ​രു കാ​ര്യ​മു​ണ്ട്, ലൈ​ഫ് ഈ​സ് വെ​രി ഷോ​ർ​ട്ട്. അ​ല്ലേ? നി​ങ്ങ​ൾ വ​ലി​യ ആ​ളാ​ണെ​ങ്കി​ലും ചെ​റി​യ ആ​ളാ​ണെ​ങ്കി​ലും കാ​ന്‍​സ​റെ​ന്ന​ല്ല ഏ​ത് രോ​ഗ​വും ആ​ർ​ക്ക് വേ​ണ​മെ​ങ്കി​ലും എ​പ്പോ വേ​ണ​മെ​ങ്കി​ലും സം​ഭ​വി​ക്കാം.

ഞാ​ന​തി​ന്‍റെ ജീ​വി​ച്ചി​രി​ക്കു​ന്ന ഉ​ദാ​ഹ​ര​ണ​മാ​ണ്. എ​ന്റെ 24-ാമ​ത്തെ വ​യ​സി​ലാ​യി​രു​ന്നു കാ​ൻ​സ​ർ ക​ണ്ടു​പി​ടി​ക്കു​ന്ന​ത്. ഹോ​ഡ്ജ്കി​ൻ ലിം​ഫോ​മ ആ​യി​രു​ന്നു എ​നി​ക്ക്. അ​ന്ന​ത്തെ കാ​ല​ത്ത് ഇ​തെ കു​റി​ച്ചു​ള്ള ഒ​രു വി​വ​ര​വും ഓ​ൺ​ലൈ​നി​ൽ ല​ഭ്യ​മാ​യി​രു​ന്നി​ല്ല. എ​ന്ത് ചെ​യ്യ​ണ​മെ​ന്നൊ​ന്നും എ​നി​ക്ക് ഒ​രു ഐ​ഡി​യ ഉ​ണ്ടാ​യി​രു​ന്നി​ല്ല. മ​താ​പി​താ​ക്ക​ൾ​ക്കും. എ​ന്‍റെ കാ​ന്‍​സ​ര്‍ ടൈ​പ്പി​ന്‍റെ റി​സ​ർ​ച്ച് സ്റ്റ​ഡി വ​രു​ന്ന​ത് 40 വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ്. 2014ൽ ​ഒ​രു ക്ലി​നി​ക്ക​ൽ സ്റ്റ​ഡി​യു​ടെ ഭാ​ഗ​മാ​യി​ട്ടു​ണ്ട് ഞാ​ൻ.

എ​ല്ലാ ട്രീ​റ്റ്മെ​ന്‍റും ഫെ​യി​ലാ​യ സ​മ​യ​ത്താ​യി​രു​ന്നു അ​ത്. അ​ദ്ഭു​ത​മാ​യി​രു​ന്നു അ​ത്. ആ ​ഡ്ര​ഗി​ന്‍റെ സ്റ്റ​ഡി ന​ട​ക്കു​ന്ന​ത് 1984ൽ ​ആ​യി​രു​ന്നു, ഞാ​ൻ ജ​നി​ച്ച വ​ർ​ഷം. എ​നി​ക്കൊ​പ്പം ത​ന്നെ അ​തി​ന്‍റെ പ​രീ​ക്ഷ​ണ​വും ന​ട​ന്നു കൊ​ണ്ടി​രു​ന്നു. ആ ​ഡ്ര​ഗ് കാ​ര​ണ​മാ​ണ് ഞാ​നി​ന്നി​വി​ടെ നി​ൽ​ക്കു​ന്ന​ത്. ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​തം, പു​ക​വ​ലി പാ​ടി​ല്ല, മ​ദ്യ​പാ​നം പാ​ടി​ല്ല, എ​ക്സ​സൈ​സ് എ​ന്നൊ​ക്കെ പ​ല​രും പ​റ​ഞ്ഞു.

ഇ​തെ​ല്ലാം ഞാ​നും ചെ​യ്ത​താ​ണ്. വ​ള​രെ ആ​ക്ടീ​വ് ആ​യി​രു​ന്നു, ദി​വ​സ​വും എ​ക്സ​ർ​സൈ​സ് ചെ​യ്യു​മാ​യി​രു​ന്നു. പ​ക്ഷേ എ​നി​ക്ക് കാ​ൻ​സ​ർ വ​ന്നു. ന​മ്മു​ടെ ജീ​വി​ത​ത്തി​ന് ഒ​രു ഗ്യാ​ര​ന്‍റി​യും ഇ​ല്ല. പ്ര​ശ്ന​ങ്ങ​ൾ വ​രു​മ്പോ​ൾ അ​ത് നേ​രി​ടാ​നു​ള്ള മ​ന​ക്ക​രു​ത്താ​ണ് ന​മു​ക്ക് വേ​ണ്ട​ത്. എ​നി​ക്ക​തി​ന് സാ​ധി​ക്കു​മെ​ങ്കി​ൽ ആ​ർ​ക്കും അ​തി​ന് സാ​ധി​ക്കും. വി​ഷ​മം ന​മു​ക്ക് തു​ണ​യാ​കി​ല്ല. ജീ​വി​ത​ത്തോ​ട് ഇ​നി​ക്കി​പ്പോ​ൾ പാ​ഷ​നാ​ണ്. ക​ഷ്ട​പ്പെ​ട്ടി​ട്ട് തി​രി​ച്ച് കി​ട്ടി​യ ജീ​വി​ത​മാ​ണ്.

കാ​ൻ​സ​ർ പേ​ഷ്യ​ൻ​സി​നെ ഒ​രി​ക്ക​ലും സ​ങ്ക​ട​ത്തോ​ടെ നോ​ക്ക​ല്ലേ, സ​ഹ​താ​പ​ത്തോ​ടെ നോ​ക്ക​ല്ലേ​ന്ന് പ​ല​പ്പോ​ഴും പ​റ​യാ​റു​ണ്ട്. കാ​ര​ണം അ​തൊ​രി​ക്ക​ലും അ​വ​രെ സ​ഹാ​യി​ക്കി​ല്ല. അ​വ​രു​ടെ ഭാ​രം കൂ​ട്ടാ​ന​ല്ല​ല്ലോ കു​റ​യ്ക്കാ​ന​ല്ലേ ന​മ്മ​ൾ കാ​ണാ​ൻ പോ​കു​ന്ന​ത്. ഒ​രു ചി​രി നി​ങ്ങ​ളു​ടെ മു​ഖ​ത്തു​ണ്ടാ​ക​ണം. അ​ത് അ​വ​രി​ൽ വ​ലി​യ പോ​സി​റ്റീ​വ് എ​ന​ർ​ജി​യാ​ണ് ന​ൽ​കു​ക. കാ​ൻ​സ​റി​ന്‍റെ വാ​ക്സി​ൻ ഭാ​വി​യി​ൽ ഉ​ണ്ടാ​കും. അ​തി​പ്പോ​ഴും റി​സ​ർ​ച്ചി​ലാ​ണ്- മം​മ്ത പ​റ​ഞ്ഞു.

Related posts

Leave a Comment