ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ളി​ൽ കൃ​ത്യ​സ​മ​യ​ത്ത് എ​ത്തു​ന്നി​ല്ല! ന​ട​ൻ ശ്രീ​നാ​ഥ് ഭാ​സി​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി​ക്ക് ഫി​ലിം ചേം​ബ​ർ

കൊ​ച്ചി: ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ളി​ൽ കൃ​ത്യ​സ​മ​യ​ത്ത് എ​ത്തു​ന്നി​ല്ലെ​ന്നും നി​ർ​മാ​താ​ക്ക​ൾ​ക്ക് വ​ലി​യ ന​ഷ്ടം ഉ​ണ്ടാ​കു​ന്നു​വെ​ന്നും ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ൻ ശ്രീ​നാ​ഥ് ഭാ​സി​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​നൊ​രു​ങ്ങി ഫി​ലിം ചേം​ബ​ർ.

സി​നി​മാ​മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​നാ​യി വി​വി​ധ സി​നി​മ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ കൊ​ച്ചി​യി​ൽ ചേ​ർ​ന്ന ഫി​ലിം ചേം​ബ​ർ യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ശ്രീ​നാ​ഥ് ഭാ​സി നി​ജ​സ്ഥി​തി ഫി​ലിം ചേം​ബ​റി​ലെ​ത്തി അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

ന​ട​ന് ഇ​നി​യു​ള്ള പ്രോ​ജ​ക്ടു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ന്പോ​ൾ ചേം​ബ​റു​മാ​യി ആ​ലോ​ചി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

ശ്രീ​നാ​ഥ് ഭാ​സി​ക്ക് അ​മ്മ​യി​ൽ മെ​ന്പ​ർ​ഷി​പ്പ് ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ന​ട​പ​ടി​ക്ക് ഫി​ലിം ചേം​ബ​ർ മു​ൻ​കൈ​യെ​ടു​ക്കു​ന്ന​ത്.

ന​ട​ൻ​മാ​ർ ചി​ല പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വു​മാ​രെ മാ​നേ​ജ​ർ ആ​ക്കി​യ​ത് ഇ​നി അ​നു​വ​ദി​ക്കി​ല്ലെ​ന്നും ചേം​ബ​റി​ന്‍റെ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തു.

താ​ര​ങ്ങ​ളു​ടെ ശ​ന്പ​ളം കു​റ​യ്ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ടു​ത്ത മാ​സം വീ​ണ്ടും യോ​ഗം ചേ​ർ​ന്ന് തീ​രു​മാ​ന​മെ​ടു​ക്കും.

Related posts

Leave a Comment