ഇ​ട​തു​ഭ​ര​ണം എ​ഴു​ത്തു​കാ​രെനി​ശ​ബ്ദ​രാ​ക്കി: ര​മേ​ശ് ചെ​ന്നി​ത്ത​ല

കോ​ട്ട​യം: ഇ​ട​തു​ഭ​ര​ണ​ത്തി​ല്‍ എ​ഴു​ത്തു​കാ​ര്‍ നി​ശ​ബ്ദ​രാ​ക്ക​പ്പെ​ടു​ന്നെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി​യം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ല്‍​എ. കെ​പി​സി​സി സം​സ്‌​കാ​ര സാ​ഹി​തി ‘ഉ​ത്സ​വ്-2026’ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സാം​സ്‌​കാ​രി​ക അ​പ​ച​യം സം​ഭ​വി​ച്ച പി​ണ​റാ​യി ഭ​ര​ണ​ത്തി​നെ​തി​രേ ശ​ബ്ദി​ക്കാ​ന്‍ സാ​ഹി​ത്യ​കാ​ര​ന്മാ​ര്‍ മ​ടി​കാ​ണി​ക്കു​ന്ന കാ​ല​ത്ത് ക​വി സ​ച്ചി​ദാ​ന​ന്ദ​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​ന് ഏ​റെ പ്ര​സ​ക്തി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്‌​കാ​ര​സാ​ഹി​തി ചെ​യ​ര്‍​മാ​ന്‍ സി.​ആ​ര്‍. മ​ഹേ​ഷ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​സി. ജോ​സ​ഫ് ചി​ത്ര​ക​ലാ ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. എ​ഴു​ത്തു​കാ​ര​ന്‍ യു.​കെ. കു​മാ​ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്‌​കാ​ര സാ​ഹി​തി വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ എ​ന്‍.​വി. പ്ര​ദീ​പ്കു​മാ​ര്‍, ച​ല​ച്ചി​ത്ര​താ​രം ര​വീ​ന്ദ്ര​ന്‍, പോ​ള്‍ മ​ണ​ലി​ല്‍, ടോ​മി ക​ല്ലാ​നി, നാ​ട്ട​കം സു​രേ​ഷ്, ആ​ല​പ്പി അ​ഷ​റ​ഫ്, അ​നി വ​ര്‍​ഗീ​സ്, കെ.​എം. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, എം.​കെ. ഷി​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പു​സ്ത​ക​മേ​ള, ക​ലാ-​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍, ച​ര്‍​ച്ച​ക​ള്‍, സം​വാ​ദ​ങ്ങ​ള്‍, ചി​ത്ര​ക​ലാ ക്യാ​മ്പ്, ഷോ​ര്‍​ട്ട് ഫി​ലിം ഫെ​സ്റ്റ്‍, അ​മ​ച്വ​ര്‍ നാ​ട​ക മ​ത്സ​ര​ങ്ങ​ള്‍, ഫു​ഡ്കോ​ര്‍​ട്ട് തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളാ​ണ് മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. മേ​ള​യി​ല്‍ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി രാ​ഷ്‌​ട്രീ​യ, സാം​സ്‌​കാ​രി​ക, ക​ലാ, സാ​ഹി​ത്യ, സി​നി​മാ, നാ​ട​ക​രം​ഗ​ത്തെ ഒ​ട്ടേ​റെ പ്ര​മു​ഖ​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ന്ന കൂ​പ്പ​ണു​ക​ള്‍ ദി​വ​സ​വും ന​റു​ക്കി​ട്ട് പു​സ്ത​ക​ങ്ങ​ള്‍ സ​മ്മാ​ന​മാ​യി ന​ല്‍​കും. സ​മാ​പ​ന ദി​വ​സം ന​ട​ത്ത​പ്പെ​ടു​ന്ന മെ​ഗാ ന​റു​ക്കെ​ടു​പ്പി​ലെ വി​ജ​യി​ക്ക് സ്മാ​ര്‍​ട്ട് ഫോ​ണ്‍ സ​മ്മാ​നി​ക്കും.

Related posts

Leave a Comment