തിരുവല്ല: തിരുവല്ലയിലെ സ്പാകളിലും മസാജ് സെന്ററുകളിലും ആരോഗ്യവിഭാഗം മിന്നല്‍ പരിശോധന തുടങ്ങി. അഞ്ചു സ്ഥാപനങ്ങളില്‍ കഴിഞ്ഞദിവസം പരിശോധന നടത്തി. രാമന്‍ചിറയിലെ സ്പാ, യോഗ ലൈസന്‍സുള്ള സ്ഥാപനത്തില്‍ ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ ക്രോസ് മസാജ് നടന്നിരുന്നു.
പരിശോധനയ്ക്കിടെ കസ്റ്റമര്‍ ഇറങ്ങി ഓടി. ഇയാള്‍ പോലീസ് വകുപ്പില്‍ ജോലി നോക്കുന്നയാളാണെന്ന സംശയമുണ്ട്. രാമന്‍ചിറയിലെ മറ്റൊരു സലൂണിലും മസാജ് നടക്കുന്നതായി കണ്ടെത്തി. ലൈസന്‍സില്ലാതെയായിരുന്നു പ്രവര്‍ത്തനം. മഞ്ഞാടിയില്‍ മറ്റൊരു സ്പായും ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതായി കണ്ടെത്തി.
പെണ്‍കുട്ടികളെ ഇവിടങ്ങളില്‍ പാര്പ്പിച്ചിരുന്നതായ വിവരവുമുണ്ട്. ചില സ്പാകള്‍ അകത്തു നിന്നു പൂട്ടിയതിനാല്‍ പരിശോധന നടന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
