ട്രം​പി​നെ കോ​ട​തി​യി​ൽ പൊ​ളി​ച്ച​ടു​ക്കി​യ​ത് ഇ​ന്ത്യ​ൻ വംശജൻ

ന്യൂ​യോ​ർ​ക്ക്: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ​ക​ര​ച്ചു​ങ്ക അ​ന്യാ​യം സു​പ്രീം​കോ​ട​തി​യി​ൽ വാ​ദി​ച്ചു തോ​ൽ​പ്പി​ച്ച​ത് ഇ​ന്ത്യ​ൻ വം​ശ​ജ​ൻ. മു​ൻ ആ​ക്ടിം​ഗ് സോ​ളി​സി​റ്റ​ർ ജ​ന​റ​ലും അ​ഭി​ഭാ​ഷ​ക​നു​മാ​യ നീ​ൽ ക​ത്യാ​ലാ​ണ് ട്രം​പി​ന്‍റെ അ​ന്യാ​യ തീ​രു​വ​യെ യു​എ​സ് പ​ര​മോ​ന്ന​ത കോ​ട​തി​യി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. പ്ര​സി​ഡ​ന്‍റി​നേ​ക്കാ​ൾ ശ​ക്ത​മാ​ണ് ഭ​ര​ണ​ഘ​ട​ന​യെ​ന്ന് വി​ധി​യി​ലൂ​ടെ സ്ഥാ​പി​ക്കാ​നാ​യെ​ന്നു നീ​ൽ പ​റ​ഞ്ഞു.

“തോ​ന്നു​ന്ന​തെ​ന്തും ചെ​യ്യാ​ൻ പ്ര​സി​ഡ​ന്‍റി​നു ക​ഴി​യി​ല്ല. വ്യ​ക്തി​ക​ളേ​ക്കാ​ൾ മു​ക​ളി​ലാ​ണു ഭ​ര​ണ​ഘ​ട​ന. ട്രം​പ് നി​യ​മി​ച്ച ജ​ഡ്ജി​മാ​രി​ൽ ര​ണ്ടു​പേ​ർ ത​ങ്ങ​ൾ​ക്ക​നു​കൂ​ല​മാ​യി വോ​ട്ടു ചെ​യ്ത​ത് വി​ധി​യി​ൽ നി​ർ​ണാ​യ​ക​മാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​മേ​രി​ക്ക​യെ സം​ബ​ന്ധി​ച്ച് വ​ലി​യ കാ​ര്യ​മാ​ണു സം​ഭ​വി​ച്ച​ത്.

കു​ടി​യേ​റ്റ​ക്കാ​ര​ന്‍റെ മ​ക​നാ​യ എ​നി​ക്ക് കോ​ട​തി​യി​ൽ ഈ ​പ്ര​സി​ഡ​ന്‍റ് നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് പ​റ​യാ​ൻ ക​ഴി​ഞ്ഞു. നി​ങ്ങ​ൾ ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​നാ​യ മ​നു​ഷ്യ​നാ​യി​രി​ക്കാം, പ​ക്ഷേ നി​ങ്ങ​ൾ​ക്ക് ഭ​ര​ണ​ഘ​ട​ന ലം​ഘി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ​റ​യാ​ൻ ഈ ​വി​ധി ന​മ്മെ പ്രാ​പ്ത​മാ​ക്കു​ന്നു’’-​അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സു​പ്രീം​കോ​ട​തി നി​യ​മ​വാ​ഴ്ച​യ്ക്കും എ​ല്ലാ അ​മേ​രി​ക്ക​ക്കാ​ർ​ക്കും​വേ​ണ്ടി നി​ല​കൊ​ണ്ടു. അ​തി​ന്‍റെ സ​ന്ദേ​ശം ല​ളി​ത​മാ​യി​രു​ന്നു, പ്ര​സി​ഡ​ന്‍റു​മാ​ർ ശ​ക്ത​രാ​ണ്, പ​ക്ഷേ ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന അ​തി​ലും ശ​ക്ത​മാ​ണ്.

അ​മേ​രി​ക്ക​യി​ൽ, അ​മേ​രി​ക്ക​ൻ ജ​ന​ങ്ങ​ൾ​ക്ക് നി​കു​തി ചു​മ​ത്താ​ൻ കോ​ൺ​ഗ്ര​സി​നു മാ​ത്ര​മേ ക​ഴി​യൂ- അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ൽ​നി​ന്നും കു​ടി​യേ​റി​യ ശി​ശു​രോ​ഗ വി​ദ​ഗ്ധ​യാ​യ അ​മ്മ​യു​ടെ​യും എ​ൻ​ജി​നി​യ​റാ​യ പി​താ​വി​ന്‍റെ​യും മ​ക​നാ​യി 1970ൽ ​ഷി​ക്കാ​ഗോ​യി​ലാ​യി​രു​ന്നു നീ​ലി​ന്‍റെ ജ​ന​നം.

അ​ദ്ദേ​ഹം നി​ല​വി​ൽ മി​ൽ​ബാ​ങ്ക് എ​ൽ​എ​ൽ​പി​യി​ൽ പ​ങ്കാ​ളി​യും ജോ​ർ​ജ് ടൗ​ൺ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ നി​യ​മ പ്രൊ​ഫ​സ​റു​മാ​ണ്. കൂ​ടാ​തെ ഹാ​ർ​വാ​ഡ്, യേ​ൽ ലോ ​സ്കൂ​ളു​ക​ളി​ൽ വി​സി​റ്റിം​ഗ് പ്ര​ഫ​സ​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

യു​എ​സ് സു​പ്രീം കോ​ട​തി​യി​ൽ 54 കേ​സു​ക​ൾ അ​ദ്ദേ​ഹം വാ​ദി​ച്ചി​ട്ടു​ണ്ട്. 1998-1999 കാ​ല​ഘ​ട്ട​ത്തി​ൽ അ​ദ്ദേ​ഹം നീ​തി​ന്യാ​യ വ​കു​പ്പി​ലെ ഡെ​പ്യൂ​ട്ടി അ​റ്റോ​ർ​ണി ജ​ന​റ​ൽ ഓ​ഫീ​സി​ൽ ദേ​ശീ​യ​സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വാ​യും ഡെ​പ്യൂ​ട്ടി അ​റ്റോ​ർ​ണി ജ​ന​റ​ലി​ന്‍റെ സ്പെ​ഷ​ൽ അ​സി​സ്റ്റ​ന്‍റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. യു​എ​സ് നീ​തി​ന്യാ​യ വ​കു​പ്പി​ന്‍റെ ഏ​റ്റ​വും ഉ​യ​ർ​ന്ന ബ​ഹു​മ​തി​യാ​യ എ​ഡ്മ​ണ്ട് റാ​ൻ​ഡോ​ൾ​ഫ് അ​വാ​ർ​ഡ് നേ​ടി​യി​ട്ടു​ണ്ട്.

Related posts

Leave a Comment