ല​ബ​ന​നി​ൽ ഇ​സ്രേലി വ്യോ​മാ​ക്ര​മ​ണം: എട്ട് ഹിസ്ബുള്ള തീവ്രവാദികൾ കൊ​ല്ല​പ്പെ​ട്ടു

ബെ​യ്റൂ​ട്ട്: കി​ഴ​ക്ക​ൻ ല​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ എ​ട്ടു ഹി​സ്ബു​ള്ള തീ​വ്ര​വാ​ദി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. കു​ട്ടി​ക​ളു​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ല​ബ​ന​ന്‍റെ കി​ഴ​ക്ക​ൻ ബെ​കാ താ​ഴ്‌​വ​ര​യി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ പ​ത്തു പേ​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നാ​ണ് ല​ബ​നീ​സ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ച​ത്. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ എ​ത്ര തീ​വ്ര​വാ​ദി​ക​ളു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ല്ല, മൂ​ന്ന് കു​ട്ടി​ക​ളു​ൾ​പ്പെ​ടെ 24 പേ​ർ​ക്കു പ​രി​ക്കേ​റ്റു.

പാ​ർ​പ്പി​ട​സ​മു​ച്ച​യ​ത്തി​നു നേ​ർ​ക്കാ​യി​രു​ന്നു ആ​ക്ര​മ​ണം. ബെ​കാ താ​ഴ്‌​വ​ര​യി​ലെ ലെ​ബ​നീ​സ് തീ​വ്ര​വാ​ദ ഗ്രൂ​പ്പാ​യ ഹി​സ്ബു​ള്ള​യു​ടെ ക​മാ​ൻ​ഡ് സെ​ന്‍റ​റു​ക​ൾ ആ​ക്ര​മി​ച്ച​താ​യി ഇ​സ്ര​യേ​ൽ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ഹി​സ്ബു​ള്ള​യു​ടെ പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ട്ടി​ല്ല. ല​ബ​ന​നി​ലെ തു​റ​മു​ഖ​ന​ഗ​ര​മാ​യ സൈ​ഡ​നി​ലെ പ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലാ​യി​രു​ന്നു ര​ണ്ടാ​മ​ത്തെ ആ​ക്ര​മ​ണം.

ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഹ​മാ​സ് ക​മാ​ൻ​ഡ് സെ​ന്‍റ​റി​നു നേ​ർ​ക്കാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് ഇ​സ്ര​യേ​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ ഹ​മാ​സ് ഇ​ത് നി​ഷേ​ധി​ച്ചു.

Related posts

Leave a Comment