മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ ലാമിന് യമാലിന്റെ മിന്നും ഗോളില്‍ എഫ്സി ബാഴ്സലോണയ്ക്കു ജയം. എവേ പോരാട്ടത്തില്‍ യമാല്‍ 68-ാം മിനിറ്റില്‍ നേടിയ ഉജ്വല ഗോളില്‍ ബാഴ്സലോണ 1-0ന് അത്ലറ്റിക് ബില്‍ബാവൊയെ തോല്‍പ്പിച്ചു.
ജയത്തോടെ ലീഗ് ടേബിളില്‍ രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം ബാഴ്സലോണ നാലാക്കി. 27 മത്സരങ്ങളില്‍നിന്ന് ബാഴ്സയ്ക്ക് 67ഉം റയല്‍ മാഡ്രിഡിന് 63ഉം പോയിന്റ് വീതമാണുള്ളത്.
