ജി. ​സു​ധാ​ക​ര​നു​യ​ർ​ത്തി​യ രാ​ഷ്ട്രീ​യ കൊ​ടു​ങ്കാ​റ്റി​ൽ ഉ​ല​ഞ്ഞ് അ​മ്പ​ല​പ്പ​ഴ​യി​ലെ കോ​ൺ​ഗ്ര​സും

അ​മ്പ​ല​പ്പു​ഴ: കോ​ൺ​ഗ്ര​സ് ക​ണ്ണും​ന​ട്ട് കാ​ത്തി​രി​ക്കു​ക​യാ​ണ്. പാ​ർ​ട്ടി​ക്കു​ള്ളി​ലാ​ണോ പു​റ​ത്താ​ണോ ജി. ​സു​ധാ​ക​ര​ൻ. ഇ​ത​റി​ഞ്ഞി​ട്ടു വേ​ണം അ​മ്പ​ല​പ്പു​ഴ​യി​ൽ കോ​ൺ​ഗ്ര​സി​ന് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കാ​ൻ.

സു​ധാ​ക​ര​നു​യ​ർ​ത്തി​യ രാ​ഷ്ട്രീ​യ വി​വാ​ദം സി​പി​എ​മ്മി​നെ​പ്പോ​ലെ ത​ന്നെ കോ​ൺ​ഗ്ര​സി​നെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. സു​ധാ​ക​ര​ൻ വി​വാ​ദം സൃ​ഷ്ടി​ക്കു​ന്ന​തി​നു തൊ​ട്ടുമു​ൻ​പ് വ​രെ എം.​ ലി​ജു ത​ന്നെ അ​മ്പ​ല​പ്പു​ഴ​യി​ൽ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് ഉ​റ​പ്പി​ച്ചി​രു​ന്നു.

ഇ​തി​നി​ടെ​യി​ലാ​ണ് ജി. ​സു​ധാ​ക​ര​ൻ രാ​ഷ്ട്രീ​യ കൊ​ടു​ങ്കാ​റ്റു​യ​ർ​ത്തി​യ​ത്. സി​പി​എം അം​ഗ​ത്വം ഉ​പേ​ക്ഷി​ച്ച സു​ധാ​ക​ര​ൻ ത​ന്‍റെ ത​ട്ട​ക​മാ​യ അ​മ്പ​ല​പ്പു​ഴ​യി​ൽ സ്വ​ത​ന്ത്രസ്ഥാ​നാ​ർ​ഥി​യാ​കു​മോ​യെ​ന്ന് രാ​ഷ്ട്രീ​യ കേ​ര​ളം ഉ​റ്റുനോ​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും സു​ധാ​ക​ര​ൻ ഇ​ക്കാ​ര്യ​ത്തി​ൽ മ​ന​സു തു​റ​ന്നി​ട്ടി​ല്ല.

മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം നേ​ര​ത്തെ എം.​എ. ബേ​ബി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളോ​ട് സു​ധാ​ക​ര​ൻ പ​ങ്കുവ​ച്ചി​രു​ന്നു. എ​ന്നാ​ൽ, സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​ത് അ​രി​വാ​ൾ ചു​റ്റി​ക ന​ക്ഷ​ത്ര ചി​ഹ്ന​ത്തി​ലാ​കാ​നു​ള്ള സാ​ധ്യ​ത പൊ​ലി​ഞ്ഞി​രി​ക്കു​ക​യാ​ണ്.സു​ധാ​ക​ര​ൻ മ​ന​സുതു​റ​ക്കാ​തെ വ​ന്ന​തോ​ടെ കോ​ൺ​ഗ്ര​സും വെ​ട്ടി​ലാ​യി. മ​ത്സ​രി​ക്കാ​ൻ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചാ​ൽ സ്വ​ത​ന്ത്ര​നാ​കു​ക എ​ന്ന​താ​ണ് അ​വ​സാ​ന​ത്തെ അ​ട​വു ന​യം.

സു​ധാ​ക​ര​ൻ വീ​ണ്ടും അ​ങ്ക​ത്തി​നി​റ​ങ്ങി​യാ​ൽ സ്വ​ന്തം സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്താ​തെ സു​ധാ​ക​ര​ന് പി​ന്തു​ണ ന​ൽ​കാ​നാ​ണ് കോ​ൺ​ഗ്ര​സ് ആ​ലോ​ച​ന. മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ക്കെ കോ​ൺ​ഗ്ര​സി​ൽ സ്ഥാ​നാ​ർ​ഥി ച​ർ​ച്ച​ക​ൾ അ​വ​സാ​ന ഘ​ട്ട​മെ​ത്തു​മ്പോ​ഴും സു​ധാ​ക​ര​നി​ൽ ക​ണ്ണും​ന​ട്ട് അ​മ്പ​ല​പ്പു​ഴ സീ​റ്റി​ൽ ച​ർ​ച്ച മാ​റ്റിവച്ചി​രി​ക്കു​ക​യാ​ണ് കോ​ൺ​ഗ്ര​സ്.

Related posts

Leave a Comment